“”…ദേ… എന്റെയാ
തന്തേടെമുന്നെവെച്ച് മറ്റേടത്തെ വർത്താനോമായി വരരുതെന്ന് ഞാമ്പലപ്പഴും പറഞ്ഞിട്ടുണ്ട്… ഇനീമിമ്മാതിരി പരിപാടികാണിച്ചാ കാലേവാരിഞാൻ നെലത്തടിയ്ക്കും… പറഞ്ഞേക്കാം..!!”””
“”…എടാ… അതുപിന്നെ നീയത്രേമങ്കംവെച്ചപ്പോൾ അതാരാന്നറിയാനുള്ള കൗതുകംകൊണ്ടു ചോദിച്ചുപോയതാ… സോറി..!!”””_ ഒന്നുചിരിയ്ക്കാനായി ശ്രെമിച്ചുകൊണ്ടവൾ പറഞ്ഞു…
“”…മ്മ്മ്.! നല്ലതാ… എന്റെ വായിലിരിയ്ക്കുന്നതു
കേൾക്കുമ്പോഴും നല്ല കൗതുകമായ്രിയ്ക്കും..!!”””_ ഞാനുമൊന്നയഞ്ഞു…
“”…അല്ല, നീയിത്രയ്ക്കും അടിയുണ്ടാക്കി അവടെയാരെയാ വിളിച്ചുകിടത്താമ്പോണേ..?? നിന്റെ ഫ്രണ്ട്സുവല്ലോമാണോ..?? എല്ലാംകൂടടിച്ചുമറിയാനുള്ള പരിപാടിതന്നേ..??”””_ അതുചോദിയ്ക്കുമ്പോൾ മീനാക്ഷിയുടെചുണ്ടത്തൊരു കൊണച്ചചിരിയുമുണ്ടായ്രുന്നു…
“”…പിന്നേ… തൊലിച്ചുമറിയാമ്പോണു… എടീ മറ്റവളേ, അവടന്ന് ജോക്കുട്ടനുംചേച്ചീമെല്ലാംകൂടി വന്നുകഴീമ്പോൾ, അവരെ നീ നിന്റെ പേട്ടത്തലയിൽ കൊണ്ടുത്താമസിപ്പിയ്ക്കോ..??”””_ മുഖംകടുപ്പിച്ചുള്ള എന്റെയാചോദ്യത്തിന്,
“”…അയ്യോ.! അതു ഞാനോർത്തില്ല..!!”””_
ന്നുംപറഞ്ഞവൾ തലയിൽ കൈവെച്ചു… കേട്ടതും,
“”…അല്ലേത്തന്നെ ആവശ്യോള്ളെന്തുകാര്യാ
നിന്റേം എന്റെയാത്തന്തേടേം തലേലുവരുന്നേ..??”””_ ന്നും ചോദിച്ച് ഞാൻ പുച്ഛിയ്ക്കുവാണ് ചെയ്തത്…
“”…സത്യായ്ട്ടും ഞാനതോർത്തില്ലടാ… ഈ തെരക്കിനിടേല് ആക്കാര്യമേ ഞാനങ്ങുവിട്ടുപോയി… നീയേലുമോർത്തതു നന്നായി…
ഇല്ലേ.. നാറിപ്പോയേനേ… അല്ല, അവരെല്ലാങ്കൂടി വരൂന്നാണോപറഞ്ഞേ..??”””_ അതുചോദിയ്ക്കുമ്പോൾ അവൾടെമുഖത്തൊരു
സന്തോഷവും എക്സൈറ്റ്മെന്റുമെല്ലാം ഉണ്ടായ്രുന്നു… അതിന്,