എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…സോറി… ചെറിയമ്മേടെവീട് ഓൾറെഡി ബുക്ക്ഡാണ്…
അതെന്റെ ഗസ്റ്റിനായ്ട്ട് ഞാൻ ബുക്കുചെയ്തേക്കുവാ..!!”””_ ഞാനിടയ്ക്കുകേറി…

“”…നീ ബുക്ക് ചെയ്തേക്കുന്നെന്നോ..?? ആർടടുക്കെ ചോദിച്ചിട്ട്..??”””_ കാർന്നോര് ഫുൾകലിപ്പിൽ എന്റടുക്കൊന്നു ചാടീതും,

“”… ചെറിയമ്മേടെവീട്
ബുക്കുചെയ്യാൻ ചെറിയമ്മേടടുക്കെ ചോദിച്ചാപ്പോരേ..?? അല്ലാതെന്താ വഴിയേപോകുന്നോർടെല്ലാം സമ്മതംവേണോ..?? ഞാനെന്നേ ചെറിയമ്മയോടു പറഞ്ഞുവെച്ചേക്കുന്നതാന്നറിയോ..??”””_ ന്നുംചോദിച്ച് പുള്ളിയ്ക്കിട്ടൊന്നു തളിച്ചുകൊടുക്കുമ്പോൾ ഇതൊക്കെപ്പോന്നമട്ടിൽ പുള്ളിക്കാരിയെന്നെ അന്തംവിട്ടു നോക്കുന്നുണ്ടായ്രുന്നു…

“”…അച്ഛാ… എന്റകൊറേ ഫ്രണ്ട്സുംവരുമെന്ന് പറഞ്ഞിട്ടുണ്ട്… അവളുമാരങ്ങ് കോഴിക്കോടും മലപ്പുറത്തുമൊക്കുള്ളതാ… അതുകൊണ്ട് സമയത്തുവരുന്നത് നടപടിയാവൂല… അപ്പൊ ഞാൻവിചാരിച്ചേക്കുന്നെ
ചെറിയമ്മേടെവീട്ടിൽ നിർത്താന്നാണ്… അതാവുമ്പോളെന്തിനും എനിയ്ക്കുമൊരു കൂട്ടാവോല്ലോ.. അവരെ അവടെ നിർത്തണം…!!”””_ ന്ന് കീത്തുവും ആവശ്യമുന്നയിച്ചു…

“”…രണ്ടുപേർടേം ആരേമവടെ നിർത്താനുദ്ദേശിയ്ക്കുന്നില്ല… വീട്ടുകാരിത്തന്നുണ്ട് അവശ്യത്തികൂടുതല്… എല്ലാരേങ്കൂടൊന്നും ഈ വീട്ടിക്കിടത്താൻ സ്ഥലമില്ല… അവരെയൊന്നും ഹോട്ടലിക്കൊണ്ടുക്കിടത്താനും പറ്റത്തില്ല… അതുകൊണ്ടവരെയെല്ലാം അവടേമിവടേമായി കിടത്താനാ ഞാനുദ്ദേശിയ്ക്കുന്നെ..!!”””_ രണ്ടുപേരോടുമായി അച്ഛൻപറഞ്ഞു…

“”…അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാമതി… അവടൊറ്റൊരുത്തനും
കേറാമെന്നു വിചാരിയ്ക്കണ്ട..!!”””_ ഞാനിരുന്ന് തെറിച്ചതും,

Leave a Reply

Your email address will not be published. Required fields are marked *