എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

താഴെയെത്തുമ്പോൾ ഹോളിലെ ഒരുവശത്തെസെറ്റിയിൽ മാമനും ശ്രീയുമിരിപ്പുണ്ട്…

എതിർവശത്തെസെറ്റിയിൽ
കീത്തുവും ശ്രീക്കുട്ടിയും അമ്മായിയുമുണ്ട്…

ഞങ്ങളെക്കണ്ടതും അമ്മായിയൊന്നുചിരിച്ചു…

അതിനു തിരിച്ചുമൊരു ചിരിയുംകൊടുത്ത് ഞാൻ ശ്രീയുടടുത്തായി
ചെന്നിരിയ്ക്കുമ്പോൾ
മീനാക്ഷിയുംപിന്നാലേവന്ന് എന്റടുത്തായിരുന്നു…

എതിരേയിരുന്ന കീത്തുവിന് ഇതൊന്നുമത്ര സുഖിയ്ക്കുന്നുണ്ടായില്ല…

അപ്പോഴേയ്ക്കും അമ്മയുമെത്തി, അമ്മായീടരികിലായി ഇരുപ്പുറപ്പിച്ചു…

“”…അല്ല, നമ്മളെയൊക്കെ വിളിച്ചുവരുത്തീട്ട് പുള്ളി അശോകന്റെകൂടെ പോയോ..??”””_ മാമൻ ചെരിഞ്ഞിരുന്നു ചോദിച്ചതും ഞങ്ങൾക്കു ചിരിപൊട്ടി…

അതമ്മ കാണുകേംചെയ്തു…

“”…ദേ… മൂന്നുംകൂടി അടുത്തടുത്തിരിയ്ക്കുന്നതൊക്കെ കൊള്ളാം… ചേട്ടനെയിരുന്നു കളിയാക്കാനാണ് ഉദ്ദേശമെങ്കില് എന്റെവിധംമാറും കേട്ടോ… നിന്റെയീ സ്വഭാവംകൊണ്ടാടാ ചേട്ടൻനിന്നെ വീട്ടിപ്പോലും കേറ്റാത്തെ..!!”””_ അമ്മയിരുന്ന് മാമനുനേരേ തെറിച്ചു…

“”…ഓ.! ഇനി ഞാനായ്ട്ടൊന്നും മിണ്ടുന്നില്ലേ..!!”””_ പറഞ്ഞ് മാമൻ കയ്യൊഴിയുമ്പോളാണ് ചെറിയമ്മ ട്രേയിൽ ചായയുമായി അങ്ങോട്ടേയ്ക്കുവരുന്നത്…

“”…മ്മ്മ്.! നേരത്തേ കട്ടോണ്ടുപോയി കുടിച്ചവർക്കു കൊടുക്കണ്ടാന്നാ കരുതിയെ… ആം.! പിന്നെ കുടിച്ചോ..!!”””_ മീനാക്ഷിയ്ക്കു ചായനീട്ടുന്നതിനിടയിൽ ചെറിയമ്മയൊന്നു കിലുത്തി…

അതിനുമറുപടിയായൊരു പുളിച്ചചിരിയുംചിരിച്ച് മീനാക്ഷിയെന്നെയൊരു നോട്ടം…

“”…ചായ മാത്രേയുള്ളോ..?? കടിയൊന്നുമില്ലേ..??”””_ ചായ എന്റെനേരേനീട്ടീതും
ഞാൻചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *