എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…എന്താടാ നീയൊന്നും മിണ്ടാത്തേ..?? പൊണ്ടാട്ടീനെപ്പറഞ്ഞതു സുഖിച്ചില്ലേ..??”””_ ശ്രീ വീണ്ടുമെന്നെച്ചൊറിഞ്ഞതും,

“”…സുഖിച്ചൊക്കെക്കാണും…
പിന്നതു തുറന്നുപറഞ്ഞാൽ ഇവളകത്തുകൊണ്ടോയി കുത്തോന്നുപേടിച്ചു മിണ്ടാത്തതാവുംന്നേ..!!”””_
അമ്മാവനും അവനൊപ്പംകൂടി…

“”…ദേ… ലതു നോക്കിയേ… അശോകമ്മാമനുമായി കണ്ണുംകണ്ണുംനോക്കിനിന്ന് കൂടങ്ങുപോണാ എന്തോ..??”””_ പന്തലുപണിയ്ക്കുവന്ന അശോകൻമാമനോടു വർത്താനംപറഞ്ഞുനിന്ന അച്ഛനെച്ചൂണ്ടി ഞാനതുപറഞ്ഞതും മൂന്നുംകൂടിരുന്നൊറ്റച്ചിരി… അതിനിടയിൽ,

“”…ഇനിയിപ്പൊ നിന്റച്ഛനെ കാണാണ്ടുപോയാൽ നേരേപോയി അശോകമ്മാമന്റെ കട്ടിലിന്റെകീഴെ നോക്കിയാമതി..!!”””_ ന്ന് ശ്രീക്കുട്ടൻ കൂട്ടിച്ചേർക്കുവേംചെയ്തു…

“”…ഡാ… വൃത്തികേടുപറയാതെ
ഒന്നു മിണ്ടാണ്ടിരിയ്ക്കിനെടാ..!!”””_ ചിരിയടക്കാനായി ശ്രെമിച്ചുകൊണ്ട് മീനാക്ഷിപറഞ്ഞു… ആര് കേൾക്കുന്നു..??

അപ്പോഴേയ്ക്കും പണിക്കാർക്കുള്ള ചായയുംകടിയുമായി അമ്മയും ചെറീമ്മയും പുറത്തേയ്ക്കുവന്നു… ചായയും കയ്യിൽപ്പിടിച്ചിരിയ്‌ക്കുന്ന ഞങ്ങളെക്കണ്ടതും മീനാക്ഷിയോടായി ചെറിയമ്മപറഞ്ഞു;

“”…ഓഹോ.! അപ്പൊ പണിക്കാർക്കിട്ടുവെച്ച ചായയെടുത്തിട്ടുവന്ന് കെട്ട്യോനെയൂട്ടിയല്ലേ..?? ഇതേ ഞങ്ങളുരണ്ടാമതിട്ടതാ..!!”””_ ചെറിയമ്മേടെ ഡയലോഗുകേട്ടതും മീനാക്ഷിയിരുന്നു കിണിച്ചു… ഉടനെ, അമ്മാവൻ മീനാക്ഷിയ്ക്കു സപ്പോർട്ടുകൊടുക്കാനായെത്തി…

“”…അതിനവള് സിത്തൂനുമാത്രമല്ല, എനിയ്ക്കുംതന്നു ചായ..!!”””

Leave a Reply

Your email address will not be published. Required fields are marked *