എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

ഞങ്ങളതെടുത്തതും
മൂന്നാമത്തെ ചായയെടുക്കാനായി
ശ്രീ കൈനീട്ടി…

ഉടനേയവൾ ട്രേ മാറ്റിപ്പിടിയ്ക്കുവേംചെയ്തു…

എന്നിട്ട്,

“”…എടാ… അതെടുക്കല്ലേ… ഇതെനിയ്ക്കുള്ളതാ… നീവേണേൽ അടുക്കളേപ്പോയി വേറേയെടുത്തോ..!!”””_ ന്ന് ഇളിഞ്ഞചിരിയോടെ ഒരു ഡയലോഗുമിട്ടു…

ഞങ്ങളതുകണ്ടിട്ട് ശ്രീയെ വാരിച്ചിരിയ്ക്കാനും തുടങ്ങി…

“”…കൊള്ളാടീ… നല്ല സ്വഭാവംതന്നെ..!!”””_ ശ്രീ, മീനാക്ഷിയ്ക്കുനേരേ പല്ലിറുമ്മീതും,

“”…അതോണ്ടല്ലെടാ… അടുക്കളേലമ്മായിയിരുന്ന് തള്ളിത്തകർക്കുവാ… ഞാനൊരുവിധത്തിൽ ജീവനുംകൊണ്ടോടിവന്നതാ… ഇനിയൊരിയ്ക്കെക്കൂടി അങ്ങോട്ടേയ്ക്കുപോവാൻ എന്നെക്കൊണ്ടുപറ്റൂല..!!”””_ ന്ന് മറുപടിയുംപറഞ്ഞ് എന്നെയൊഴിച്ച് എന്റടുക്കലായ്രുന്നു…

“”…ഓഹോ.! അപ്പൊ നിങ്ങളൊറ്റയ്ക്കല്ല,
കുടുംബത്തോടെ
ആക്രമിയ്ക്കാനുള്ള പദ്ധതിയാലേ..??”””_
പല്ലുംകടിച്ചുപിടിച്ച് ശ്രീ അമ്മാവന്റെനേരേ ഒറ്റച്ചാട്ടം…

“”…ഓ.! ഇതൊക്കെ നിന്റെ മാമന്റെയോരോ കുസൃതികളല്ലേടാ… നീയൊന്നു ഷെമി..!!”””_ പുള്ളിയാക്കിച്ചിരിച്ചുകൊണ്ട് അതിനുത്തരം പറഞ്ഞതും,

“”…ദേ… മാമാന്നുവിളിച്ച
നാവുകൊണ്ട് മാമാറ്റി വിളിപ്പിയ്ക്കരുതെന്നെക്കൊണ്ട്..!!”””_ അവൻചാടിക്കൊണ്ട് പുള്ളീടെനേരേചെന്നു…

“”…എന്നാലുമിത്രേംനാള് അമ്മായീനെസയ്ച്ച
അങ്കിളിനവാർഡു തരണംകേട്ടോ..!!”””_ മീനാക്ഷിയും ഇടയ്ക്കിരുന്ന് ഡയലോഗുവിട്ടു… ഉടനെ ശ്രീയെടുത്തുചാടി,

“”…അപ്പൊ നിന്നെയീ സയ്ക്കുന്നയിവന്റെ കാര്യോ..?? ലൈഫ്‌ടൈംസെറ്റിൽമെന്റു
നടത്തേണ്ട കാലംകഴിഞ്ഞു… അല്ലേടാ..!!”””_ ന്ന് അടിച്ചുകൊടുക്കുവായ്രുന്നു… എന്നാലതിനു മറുപടിപറയാതെ മുറ്റത്തേയ്ക്കു നോക്കിയിരിയ്ക്കുവാണ് ഞാൻചെയ്തത്…

Leave a Reply

Your email address will not be published. Required fields are marked *