എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ഓ.! അതു നിനക്കു പറ്റും.! എന്നാലെനിയ്ക്കങ്ങനെ
പറ്റൂലല്ലോ… എന്നെത്തിരിച്ചു കോളേജിലെടുക്കാൻകാരണം പോലും പുള്ളിയല്ലേ..??”””_ പാറക്കെട്ടിൽനിന്നും സ്ഥാനംമാറി പുറത്തേയ്ക്കുതള്ളിനിന്ന പാറയിലേയ്ക്കിരിപ്പുറപ്പിച്ചുകൊണ്ട് മീനാക്ഷിയും അഭിപ്രായമറിയിച്ചു…

“”…ഉവ്വ.! നിന്നെക്കോളേജിക്കേറ്റീത് അയാളു വീട്ടിലിരുന്ന് പണഞ്ഞോണ്ടൊന്നുവല്ല, ഞാനാ പ്രിൻസിപ്പാളുനാറീടെ കാലുപിടിച്ചോണ്ടാ..!!”””_ ഞാനുംവിട്ടില്ല…

“”…ആം.! എന്തായാലുമതുവിട്.! അങ്ങേരുകണ്ടാലല്ലേ കുഴപ്പോള്ളൂ… അതപ്പൊനോക്കാം… എന്തായാലും നമ്മടെപ്രശ്നം തീർന്നൂന്നറിഞ്ഞപ്പോൾ
ചെറീമ്മയ്ക്കു ഭയങ്കരസന്തോഷായീന്നു തോന്നുന്നു… പുള്ളിക്കാരത്തി ഇന്നലെരാത്രീലും ഇന്നുരാവിലേമൊക്കെ നല്ല സന്തോഷത്തിലായ്രുന്നു… പാവം..!!”””

“”…കോപ്പാണ്.! തനി വെഷവാണാ പെണ്ണുമ്പിള്ള… നീ മെനിങ്ങാന്നുതൊട്ടു കാണുന്നല്ലേയുള്ളൂ…
ഞാനേ ജനിച്ചന്നുമുതൽക്കേ കാണുന്നയാ… ആസിഡുതൊട്ടുനക്കി ഉപ്പാണോ പുളിയാണോന്നുപറയുന്ന ജാതിയാ… കുടിച്ചവെള്ളത്തി വിശ്വസിയ്ക്കേചെയ്യരുത്… പിന്നെ സ്വന്തംകാര്യം നേടിയെടുക്കാനെന്നാ അലവലാതിത്തരംവേണേലുമാ പെണ്ണുംപിള്ള ചെയ്യും… അന്നു നമ്മളെയൊന്നിപ്പിയ്ക്കാമ്മേണ്ടി
മാത്രാ ആ തള്ള നമ്മളെയുന്തിത്തള്ളി ഇടുക്കിയ്ക്കുവിട്ടതുപോലും… ഓക്കേമർടെ പ്ലാനായ്രുന്നൂന്ന്…
ആ പ്ലാൻ നടപ്പിലായേന്റെ സന്തോഷാ ഇപ്പോളീക്കാണിയ്ക്കുന്നെ..!!”””_ ഐസ്ക്രീംകഴിച്ചുകഴിഞ്ഞ് കായലിലെവെള്ളത്തിൽ കയ്യുംമുഖവും കഴികിക്കൊണ്ടു ഞാൻപറയുമ്പോൾ രാവിലെയെന്നെ തോണ്ടിയതിലുള്ള കലിപ്പായ്രുന്നൂ എനിയ്ക്ക്…

Leave a Reply

Your email address will not be published. Required fields are marked *