“”…സോറി… അത്രപെട്ടെന്നൊന്നും നന്നാവാൻ ഞാൻ തീരുമാനിച്ചിട്ടില്ല..!!”””
“”…ഉവ്വ.! കാണാലോ..!!”””_ കെറുവോടെപറഞ്ഞ് ബാഗുമായവൾ ഐസ്ക്രീം വണ്ടീടടുത്തേയ്ക്കു നടക്കുമ്പോൾ ഞാനുംകൂടെക്കൂടി…
“”…അതേ ചേട്ടാ…
ഇവനൊരൈസ്ക്രീം കൊടുത്തേക്ക്..!!”””_ ഐസ്ക്രീം വണ്ടീടടുത്തെത്തീതും മീനാക്ഷിവിളിച്ചുപറഞ്ഞു…
“”…ഏഹ്.! അപ്പൊ നെനക്കുവേണ്ടേ..??”””_ അത്ഭുതത്തോടെ
ഞാനവൾടെനേരേ തിരിഞ്ഞതിനവൾ മറുപടിയൊന്നുംപറയാതെ തുറിച്ചുനോക്കുവാണ് ചെയ്തത്…
അപ്പോഴേയ്ക്കും ഐസ്ക്രീംചേട്ടൻ കോണിലേയ്ക്കൊരു സ്കൂപ്പ്നിറച്ച് എന്റെനേരേ നീട്ടിയിരുന്നു…
ഞാനതുവാങ്ങുമ്പോൾ അയാൾ മീനാക്ഷിയെനോക്കി…
“”…മോൾക്കുവേണ്ടേ..??”””
“”…രണ്ടെണ്ണം..!!”””_ വിരലുയർത്തിക്കാട്ടി പതിഞ്ഞശബ്ദത്തിലവൾ
പറഞ്ഞതും, ഉഫ്.! ഒരുമാറ്റോമില്ലല്ലേന്നമട്ടിൽ ഞാനവളെയൊന്നു നോക്കുവായ്രുന്നു…
“”…എടാ… നമ്മളിങ്ങനെ ഐസ്ക്രീമൊക്കെക്കുടിച്ച് ബീച്ചിലൂടെനടക്കണത് നിന്റച്ഛനാണംകണ്ടാൽ എന്താവുമവസ്ഥേന്നാലോചിച്ചു നോക്കിയേ..!!”””_ ബാഗുംതോളിലേയ്ക്കിട്ട് രണ്ടുകയ്യിലുമായിരുന്ന
ഐസ്ക്രീമുകൾ മാറിമാറിനക്കി ബീച്ചിന്റെയോരംചേർന്നു നടക്കുന്നതിനിടയിലായ്രുന്നൂ അവൾടെചോദ്യം…
“”…എന്തവസ്ഥ..??
എന്തേലും മൊണച്ചോണ്ടുവന്നാൽ മണ്ണുവാരിക്കണ്ണിലെറിയും…
അത്രയ്ക്കു പൊളിഞ്ഞു നിൽക്കുവായിവടെ…
ഒന്നു വാക്കിനുകിട്ടിക്കഴിഞ്ഞാ നൂലുകൊണ്ട് കോണാനുടുപ്പിയ്ക്കും ഞാൻ… അപ്പഴാ..!!”””_ കായലുകടലുമായി കൂട്ടിമുട്ടുന്നതിന്റെ നടുവിൽക്കേറിനിന്നിട്ട് കായലിലേയ്ക്കുവരുന്ന തിരയെ തട്ടിത്തെറിപ്പിച്ചുകൊണ്ട് ഞാനുത്തരംപറഞ്ഞു…