“”…രാവിലേ നീയോരോന്നൊക്കെ പറഞ്ഞിറങ്ങീപ്പോഴേ എനിയ്ക്കുതോന്നീതാ…
എന്തോ ഉടായിപ്പാന്ന്…
ഇപ്പൊറപ്പായി… അപ്പിതായ്രുന്നല്ലേ നിന്റുദ്ദേശം..?? ആയിക്കോട്ടേ..!!”””_ പറഞ്ഞുകൊണ്ട് ബാഗുമെടുത്ത്
ഞാൻ തിരിഞ്ഞുനടന്നു…
രണ്ടടിനടന്നശേഷം തിരിയുമ്പോൾ ഇടിവെട്ടേറ്റപോലെ ഇരിയ്ക്കുന്ന മീനാക്ഷിയെയാണ് കാണുന്നത്…
ഞാൻ നോക്കീതുകണ്ടതും
അവളൊന്നു ചിരിയ്ക്കാനായി ശ്രെമിച്ചു…
ഉടനെ,
“”…ഡീ… നെനക്കൈസ്ക്രീം വേണോ..??”””_ ന്നൊരു
ചോദ്യമായ്രുന്നൂ ഞാൻ…
എന്റെയാ ചോദ്യംകേട്ടെങ്കിലും അതിന്റർത്ഥം മനസ്സിലാകാതെ അവളെന്നെ തുറിച്ചുനോക്കിയിരുന്നു…
അപ്പോൾഞാൻ ചോദ്യമാവർത്തിച്ചു;
“”…അതേ… നെനക്കൈസ്ക്രീം വേണോ..?? വേണ്ടേ..??”””
“”…മ്മ്മ്.! വേണം..!!”””_ നേർത്തശബ്ദത്തിൽ മീനാക്ഷിയുടെ മറുപടിവന്നതും,
“”…ആം.! എന്നാവാ… വന്നു കാശുകൊട്..!!”””_ ന്നുപറഞ്ഞു വെച്ചുനടക്കുമ്പോൾ ഞാനറിയാതെ ചിരിച്ചുപോയ്‌രുന്നു…
രണ്ടോമൂന്നോ അടി മുന്നോട്ടുവെച്ചിട്ടുണ്ടാവും
അപ്പോളാണ് എന്തോവന്ന് പുറത്തുവീഴുന്നതറിഞ്ഞത്…
അതിന്,
“”…അമ്മേ..!!”””_ ന്നുംവിളിച്ച് പുളഞ്ഞുകൊണ്ട് പിന്നിലേയ്ക്കു നോക്കുമ്പോൾ കയ്യിൽബാഗുംപിടിച്ച് കണ്ണുമുരുട്ടി നിൽക്കുവായ്രുന്നു മീനാക്ഷി…
“”…എന്ത്രീ പ്രാന്തീ..??”””_ പുറവും തടവിക്കൊണ്ട് ഞാൻകലിച്ചതും,
“”…എത്രയൊക്കെ ആയാലും
നീ നന്നാവൂലല്ലേടാ നാറീ..??”””_ ന്നായ്രുന്നു അവൾടെചോദ്യം…
ചോദിയ്ക്കുമ്പോൾ
ആ മുഖത്തുണ്ടായ ദേഷ്യവും നിസ്സഹായതയുമെല്ലാംകൂടി
കണ്ടപ്പോൾ എനിയ്ക്കു ചിരിയാണ് വന്നത്…