“”…അതുപിന്നെ ഞാനന്നു
കരഞ്ഞു കാലേവീണിട്ടല്ലേ..??”””_ അവൾ തിരിച്ചുചോദിച്ചു…
മറുത്തെന്തേലുംപറഞ്ഞാൽ അവടെക്കിടന്ന് അടിയായാലോന്നുപേടിച്ച്
ഞാൻ വാതുറന്നില്ല…
കുറച്ചുനേരത്തേയ്ക്കു പിന്നെ അവളുമൊന്നും മിണ്ടീല…
ശേഷം കുറച്ചുകൂടി എന്നോടുചേർന്നിരുന്നു…
“”…എടാ… രണ്ടുപേരുടെഭാഗത്തും ഒത്തിരിത്തെറ്റുകൾ ഉണ്ടായ്ട്ടുണ്ട്… അത് നമുക്കുരണ്ടുപേർക്കും ഒത്തിരിഹർട്ടായ്ട്ടുമുണ്ട്… അതെല്ലാംമറന്ന് എന്നെ അക്സെപ്റ്റുചെയ്യാൻ നെനക്കുപറ്റോ..??”””_
എടുത്തവായിൽ അവളങ്ങനെചോദിച്ചതും
ഒരുനിമിഷം ഞാനതെവടെയാണെന്നു കൂടി അറിയാതെപോയി…
ഒരിയ്ക്കലും അങ്ങനൊരുനീക്കം മീനാക്ഷിയിൽനിന്നും ഞാൻ പ്രതീക്ഷിച്ചിരുന്നതേയില്ല…
അതുകൊണ്ടുതന്നെ പെട്ടെന്നൊരു മറുപടിപറയാനെന്റെ നാവുവഴങ്ങീതുമില്ല…
…ഞാനിപ്പെന്താ
മറുപടിപറയേണ്ടേ..?? എനിയ്ക്കും ഇഷ്ടമാണെന്നോ..?? അതോ ഞാനക്സെപ്റ്റു ചെയ്യുന്നെന്നോ..?? എന്തുപറഞ്ഞാലും അതുകേവലം മീനാക്ഷിചോദിച്ചതിനുള്ള മറുപടിമാത്രമല്ലേ ആകുള്ളൂ… അവളിപ്പോൾ ചോദിച്ചതുകൊണ്ട് ഞാൻപറഞ്ഞൂന്നല്ലേ അവൾചിന്തിയ്ക്കുള്ളൂ… പിന്നെന്താപറയുക..??
എന്തായാലുമതിനു
മറുപടിയൊന്നുംപറഞ്ഞില്ല… ഉള്ളിലുണ്ടായ ഞെട്ടലിൻപുറത്ത് കണ്ണുംതുറിപ്പിച്ചവളേംനോക്കി ഒരിരുപ്പിരുന്നു…
“”…നീയെന്നെ
നോക്കുവൊന്നുമ്മേണ്ട… എനിയ്ക്കിതെങ്ങനാ ചോദിയ്ക്കേണ്ടേന്നൊന്നും അറിയത്തില്ല… നെനക്കു പറ്റോങ്കിൽ സമ്മതമ്പറഞ്ഞാമതി..!!”””_ ഒന്നുനിർത്തിയ അവൾകൂട്ടിച്ചേർത്തു;