“”…അതേ… എനിയ്ക്കുമൊത്തിരിപ്പേര് സംഭാവനതന്നതാ… നീയെന്നെ എന്റെ വഴിയ്ക്കുവിട്ടാൽ ഇനി തരുന്നതൊക്കെമേടിച്ച് ഞാൻ നിനക്കുതരാം..!!”””_ അപ്പോഴേയ്ക്കും അവളെന്റെ കൈയ്ക്കുപിടിച്ച് എന്നോടു ചേർന്നുനിന്നിരുന്നു…
“”…പോടീ… എന്നെയങ്ങനെ കാശുതന്ന് എന്റെചേച്ചിയ്ക്കെതിരെ തിരിയ്ക്കാൻ നോക്കിയാലുണ്ടല്ലോ..??”””_ കേട്ടതും ഞാനവൾടെനേരേ ഒരുചാട്ടമായ്രുന്നു…
“”…നോക്കിയാൽ..??”””_ അതിനൊരു കൂസലുമില്ലാതെ ചിരിയോടെതന്നവൾ ചോദിച്ചു…
“”…എടീ ഒന്നാമതേ അവളാകെ പിടിവിട്ടുനിൽക്കുവാ… അതിന്റെകൂട്ടത്തിൽ ഞാങ്കൂടെ നിന്റൊപ്പംനിന്നാൽ അവള് സഹിയ്ക്കൂല… അതുകൊണ്ട് നീയങ്ങു മര്യാദയ്ക്കുനിന്നാൽ മതി..!!”””_ ശബ്ദംതാഴ്ത്തിയതു പറയുമ്പോൾ ഞാനവളോടും ചേർന്നുനിന്നിരുന്നു…
“”…മര്യാദയ്ക്കു നിൽക്കാനോ..?? ഞാനോ..??”””_ എന്നുംചോദിച്ച് എന്റെകൈവിടാതെ തന്നെ അവളെനിയ്ക്കെതിരെ തിരിഞ്ഞുനിന്നു…
“”…നിനക്കറിയോ..?? ഇവടെന്നിറങ്ങുമ്പോൾ എല്ലാപ്രശ്നവും കഴിച്ചിട്ടാണ് പോണതെങ്കിൽ അതു നിനക്കൊരു സന്തോഷമാവോല്ലോന്നും കരുതി ഹൽദി പ്ലാൻചെയ്യുന്നേന്റിടയിൽ ഞാനവളോടു സോറിപറയാൻ പോയതാ… അതിനവളുമാരുടെ മുന്നെയിട്ട് അവളെന്നെ തെറിവിളിച്ചു… ഇനീമവൾടെ മുന്നെക്കണ്ടാൽ എന്നെ കുറ്റിച്ചൂലെടുത്തടിയ്ക്കോന്നും പറഞ്ഞു… അങ്ങനെപറഞ്ഞവള് മനഃസമാധാനത്തോടെ ഇവടന്നിറങ്ങി പോണ്ടാന്ന് ഞാൻതീരുമാനിച്ചാൽ അതില് തെറ്റുപറയാനുണ്ടോ..?? പറേടാ… തെറ്റുപറയാനുണ്ടോന്ന്..??”””_ അവളെന്റെ കണ്ണിലേയ്ക്കുനോക്കി ചോദിച്ചതും എനിയ്ക്കെന്തു മറുപടി പറയണമെന്നോ ആർക്കൊപ്പം നിൽക്കണമെന്നോ അറിയാത്തവസ്ഥയായി…