…പാവം കീത്തു.! ഞാനവളെ വെറുതേ സംശയിച്ചു.!
അങ്ങനെ നിൽക്കുമ്പോഴാണ് വലിയൊരുകൂട്ടം പന്തലിലേയ്ക്കുവരുന്നതും പന്തലിലാകെ തിരക്കാവുന്നതും… ഉടനേ ഞാൻ മീനാക്ഷിയ്ക്കടുത്തേയ്ക്കു നടന്നു…
…പെട്ടെന്നിവളെ പറഞ്ഞു തിരുത്തിയില്ലേൽ എന്റെ ബിസിനസ്സ് മൂഞ്ചും… കീത്തു പിന്നേം കുറ്റം പറഞ്ഞോണ്ടുവരും… അവളെങ്ങാനും ഞാൻ കാശു വാങ്ങുന്നതുകണ്ടാൽ അതോടെതീർന്നു… ഒന്നാതേ മീനാക്ഷീടെ പെർഫോമൻസിൽ ആകെപൊളിഞ്ഞിരിയ്ക്കുന്ന അവള് പന്തലിലിട്ടെന്നെ തല്ലേംചെയ്യും… പിന്നെപ്പോയി ചത്താമതി.!
…ഇതിപ്പോൾ മീനാക്ഷിയെ പറഞ്ഞൊതുക്കിയാൽപ്പിന്നെ കീത്തുവിന് എന്റടുത്തേയ്ക്കു വരേണ്ട കാര്യമില്ല… ഇരുട്ടിന്റെമറവിൽ നല്ല കാശുമുണ്ടാക്കാം.!
മനസ്സിലുറപ്പിച്ചുകൊണ്ട് ഞാൻവേഗം മീനാക്ഷിയുടടുത്തെത്തി… അപ്പോൾ, വന്നവരെയൊക്കെ സ്വീകരിച്ചിരുത്തി
ഒരു ട്രേയിൽ വെൽക്കംഡ്രിങ്ക് വിതരണം ചെയ്യുവായ്രുന്നെന്റെ പൊണ്ടാട്ടി… എല്ലാർക്കും കൊടുത്തുകഴിഞ്ഞ് അവരോടു കൊഞ്ചിക്കൊഞ്ചിയോരോന്നൊക്കെ പറഞ്ഞിട്ട് തിരിച്ചുനടന്നയവളെ ഞാൻ കൈയ്ക്കുപിടിച്ചു വലിച്ചുകൊണ്ട് അവടന്നുമാറി…
“”…സത്യമ്പറേടീ… എന്താ നിന്റുദ്ദേശം..?? നീയാരെക്കാണിയ്ക്കാനാ ഇമ്മാതിരി പട്ടിഷോയിറക്കുന്നത്..?? ദേ… കൂടുതലോവർസ്മാർട്ടാവാൻ നോക്കിയാൽ തലയും തല്ലിപ്പൊട്ടിച്ചിട്ട് റൂമിൽ കൊണ്ടിടും… പറഞ്ഞില്ലാന്നു വേണ്ട..!!”_ ഇവളൊരൊറ്റൊരുത്തി ഇപ്പോൾത്തന്നെ പത്തുരണ്ടായിരം രൂപേടെ നഷ്ടമാണുണ്ടാക്കിയേന്നോർത്തപ്പോൾ പിന്നെ സഹിയ്ക്കോ എനിയ്ക്ക്..??!!