എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

…ഉവ്വ.! ആ റിസപ്ഷനെങ്കിലും കിട്ടിയല്ലോന്നോർത്തിരിയ്ക്കുമ്പോഴാ റിസപ്ഷനേയുള്ളോന്ന്..!!_ കേട്ടതുമെനിയ്ക്കങ്ങടു പൊളിഞ്ഞുവന്നതാണ്… ആദ്യം പുള്ളീടെ ഫ്രണ്ട്സിനുമാത്രമായി ചെറിയൊരു ഫങ്ഷനാണ് പ്ലാൻചെയ്തിരുന്നത്… അവിടെന്ന് അമ്മയും ചെറിയമ്മയും മാമനുമൊക്കെ അങ്കംപിടിച്ചിട്ടാണ് പുള്ളിയീ റിസപ്ഷനെങ്കിലും സമ്മതിച്ചേ… അപ്പോൾപ്പിന്നെ അതുമാത്രമേയുള്ളോന്നു ചോദിച്ചാൽ കലിവരൂലേ..??

“”…അതേ… റിസപ്ഷൻമാത്രമേ പ്ലാൻചെയ്തിട്ടുള്ളു മോളേ… അതിനുള്ള ഫുഡ് പുറത്തൂന്നു പറഞ്ഞേക്കുവാ… ഇപ്പൊയെത്തും..!!”””_ വർത്താനത്തിനിടയിൽ സ്വപ്നേച്ചിയുടെ സംശയത്തിന് മറുപടികൊടുക്കാനും കാർന്നോരു സമയംകണ്ടെത്തി…

…പുറത്തൂന്ന് ഫുഡ്ഡുവരുമെന്ന് ഊന്നിപ്പറഞ്ഞത് ഞാനിനിവീണ്ടും അടുക്കളേൽ കേറിക്കളഞ്ഞാലോന്നു പേടിച്ചിട്ടാണോ ആവോ..?? കണ്ണുതപ്പിയാൽ അവനോടി അടുക്കളേൽ കേറിക്കളയുമെന്നാവും പുള്ളീടെമനസ്സിൽ.!

അങ്ങനേമാലോചിച്ച് മൂപ്പീന്നിനെ പ്രാകിക്കൊണ്ടിരിയ്ക്കുമ്പോഴാണ്,

“”…അപ്പൊയീ ഹൽദിയൊന്നുമില്ലേ..??”””_ ന്നുള്ള അടുത്തസംശയം വർഷേച്ചീടെ തൊളേളന്നുവന്നത്… എന്നാലതിനുള്ള മറുപടികൊടുത്തത് കീത്തുവാണ്;

“”…ഹൽദിയല്ല… ദേ… എന്നെക്കൊണ്ടൊന്നും പറയിപ്പിയ്ക്കരുത്… ഇനി റിസെപ്ഷനേയുള്ളൂ… അതുപോരാന്നാണേല് നീ തിരിച്ചുപൊക്കോ..!!”””_ എന്നുംപറഞ്ഞവൾ ചാടിക്കടിച്ചതും,

“”…എന്നാരു പറഞ്ഞു..??”””_ ന്നുംചോദിച്ച് മീനാക്ഷിയിടയ്ക്കു വീണു… അത്രയുംനേരം തൊലികളഞ്ഞ പഴംപോലെ എന്റടുത്തിരുന്ന് ഫോണിൽക്കുത്തിക്കൊണ്ടിരുന്ന ടീമാ… കീത്തുവിന്റെ ശബ്ദംകേട്ട് ഞെട്ടിയെഴുന്നേറ്റതാണ്…

Leave a Reply

Your email address will not be published. Required fields are marked *