എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…എന്നാലും ഇനിയീ ചോറുംകറികളും മൊത്തം എന്തുചെയ്യൂന്നാ..?? വൈകിട്ടത്തേയ്ക്കുള്ളത് ഓർഡർ കൊടുത്തേക്കുവേമല്ലേ..??”””_ അമ്മയ്ക്കു വീണ്ടും ആശങ്കതന്നെ…

“”…എല്ലാവർക്കും വീട്ടിൽപോയി കഴിയ്ക്കാൻ ഓരോ പൊതി കൊടുത്തുവിട്… ബാക്കിയുള്ളത് അടുത്തുള്ള വീടുകളിലും കൊണ്ടുകൊട്… ആ പിന്നേ… ഏഷ്യാഡ്‌ കൊടുത്തു വിടണ്ടാട്ടോ..!!”””_ എല്ലാംകേട്ടുകൊണ്ട് അങ്ങോട്ടേയ്ക്കുവന്ന മാമനാണതു പറഞ്ഞത്…

അങ്ങനെപിന്നെ ബാക്കിവന്ന ചോറും കറികളുമൊക്കെ അടുത്ത വീടുകളിലും മറ്റുമായി കൊടുത്തശേഷം നമ്മളും കഴിച്ചശേഷം ബാക്കിവന്ന ഏഷ്യാഡെടുത്ത് ഞാനും ചെറിയമ്മയുംകൂടി ഫ്രിഡ്ജിലേയ്ക്കു മാറ്റി…

ഉച്ചയ്ക്കത്തെ പരിപാടികളെല്ലാം കഴിഞ്ഞതോടെ പിന്നെ പ്രത്യേകിച്ചു പണിയൊന്നുമില്ലാത്തതിനാൽ ചേച്ചിയും ജോക്കുട്ടനും മയങ്ങാനായി ചെറിയമ്മയുടെ വീട്ടിലേയ്ക്കുപോയി… ദൂരെയാത്ര കഴിഞ്ഞു വന്നതല്ലേ… ക്ഷീണം കാണും.! കൂട്ടത്തിൽ തക്കുടുവിനേം കൊണ്ടുപോയതോടെ വേറൊരു പണിയുമില്ലാതായ ഞങ്ങൾ കെട്ടിത്തീർത്ത സ്റ്റേജിനോടുചേർന്ന് പന്തലിലായി വട്ടംകൂടിയിരുന്നു വർത്താനം പറയാനുംതുടങ്ങി… അപ്പോഴേയ്ക്കും എന്റെ കാർന്നോരും ജോക്കുട്ടന്റച്ഛനുമായുള്ള പ്രശ്നമൊക്കെ കഴിഞ്ഞിരുന്നു… അവരോടൊപ്പം ചേച്ചിയുടച്ഛനുംചേർന്നു… അവരു മൂന്നാളും പിന്നേതൊക്കെയോ അമ്മാവന്മാരും കുറച്ചുമാറിയിരുന്നു കത്തിവെയ്ക്കുന്നതിനിടയിലാണ്,

“”…അങ്കിളേ… അപ്പൊയിനി വൈകിട്ട് റിസെപ്ഷനേയുള്ളോ..??”””_ ന്ന് സ്വപ്നച്ചേച്ചി വിളിച്ചുചോദിയ്ക്കുന്നത്…

Leave a Reply

Your email address will not be published. Required fields are marked *