ഏഷ്യാഡ് വിളമ്പാൻനിന്ന ചേച്ചിയും ശ്രീയും മാമനുമെല്ലാം സിത്തുവിന്റെ പ്രിപ്പറേഷനാന്ന് എടുത്തെടുത്തു പറഞ്ഞുകൊണ്ടാണ് വിളമ്പിയതുപോലും…
ആദ്യമായിക്കാണുന്ന ഐറ്റമായതുകൊണ്ട് രുചി നോക്കാനെന്നോണം മേടിച്ചു നോക്കിയവർപോലും വീണ്ടും വീണ്ടും മേടിച്ചുകഴിച്ചു വയറുനിറച്ചപ്പോൾ നിറഞ്ഞതെന്റെ ഹൃദയം കൂടിയായ്രുന്നു…
“”…ഇങ്ങനൊരു ഐറ്റം ഉണ്ടാക്കുന്നുണ്ടായ്രുന്നേൽ പിന്നെ സദ്യ വേണ്ടായ്രുന്നല്ലോ ഡോക്ടറേ..!!”””_ അതിനിടയിൽ പിതാശ്രീയുടെയൊരു ചങ്ങായി വിളിച്ചുപറയുകകൂടി ചെയ്തതും പന്തലിലങ്ങറ്റമിങ്ങറ്റം ഇരുന്നവരൊക്കെ പലസ്വരത്തിൽ അതിനെ സപ്പോർട്ടുചെയ്യുകകൂടി ചെയ്തപ്പോൾ ഞാനങ്ങടുപൊങ്ങി…
“”…അതിനിതുണ്ടാക്കിയ കാര്യം വല്യച്ഛനിപ്പോഴാ അറിയുന്നേ… ഇത് സിത്തൂന്റെമാത്രം പ്ലാനാ… ഉണ്ടാക്കിയതും അവനൊറ്റയ്ക്കാ..!!”””_ എന്നതിന് ശ്രീക്കുട്ടൻ മറുപടികൊടുക്കുകകൂടി ചെയ്തതും തന്തസെർ നൈസിനങ്ങട് ഐസായി… കൂട്ടത്തിൽ കഴിച്ചവരൊക്കെ എന്നെ പുകഴ്ത്തുകകൂടി ചെയ്തതോടെ ഞാനൊന്നു ഞെളിഞ്ഞു…
…ജീവിതത്തിലാദ്യമായാണ് ഇങ്ങനൊരുനിമിഷം… കുടുംബംമുഴുവൻ പരാജയമെന്ന് എണ്ണിക്കൊണ്ട് നടന്നിടത്ത് അവരുടെമുന്നിൽത്തന്നെ അംഗീകാരം കിട്ടുകയെന്നത് ചെറിയകാര്യമല്ലല്ലോ… അതിനുകാരണം മീനാക്ഷിയും അച്ചുവുമാണ്… കൂടെ ഒരുകാര്യവുമില്ലാതെ എന്നെ ബൂസ്റ്റ്അപ്പ് ചെയ്തുനടന്ന ശ്രീയും മാമനും ചേച്ചിയും ജോക്കുട്ടനും… അല്ലേലും എന്തിനുമേതിനും നമുക്കുകൂട്ടായി നമ്മളെ സപ്പോർട്ടുചെയ്തു നിൽക്കുന്ന ഒരുകൂട്ടത്തെ കിട്ടുകയെന്നു പറയുന്നത് അത്രചെറിയ കാര്യമല്ലല്ലോ…