“”…മോളേ… അവടെ കിഴങ്ങിന്റെ ബാക്കിയെന്തേലും ഇരിപ്പുണ്ടോന്നൊന്നു നോക്കിയേ..!!”””_ ന്നു ചോദിയ്ക്കുവേം ചെയ്തു…
“”…ഓ.! പിന്നേ… പെണ്ണുമ്പിള്ളയുടെ സമ്മതമറിഞ്ഞിട്ടു ചെയ്യുന്നൊരു പുണ്യാളൻ.! നിങ്ങളെ കണ്ടപെണ്ണുങ്ങടെ പുതപ്പിന്റെ കീഴേന്നൊക്കെ എത്രയോവട്ടം തപ്പിക്കൊണ്ടുവന്നേക്കുന്നു… അപ്പോഴെല്ലാം അമ്മായിയറിഞ്ഞു പോയതായ്രുന്നോ..??”””_ കപ്പയുടെ തൊലിപെറുക്കി മാമന്റെനേരെ എറിഞ്ഞുകൊണ്ടായ്രുന്നു ശ്രീയുടെചോദ്യം… അതിന്,
“”…ഈ പിള്ളേർക്കു രണ്ടിനുമാണേൽ എന്താപറയുന്നേന്നൊരു ബോധോമില്ല… എന്നാലതനുസരിച്ച് ഇങ്ങേർക്കു മിണ്ടാണ്ടിരുന്നൂടേ..?? വെറുതെ മനുഷ്യനെ നാണംകെടുത്താനായ്ട്ട്..!!”””_ എന്നുംപറഞ്ഞ് അമ്മായി ചെറിയമ്മയോടു പിറുപിറുത്തു…
“”…എന്നുവെച്ചാ നാത്തൂന്റെ കെട്ട്യോന് പറയുന്നതെന്താന്ന് ബോധോണ്ടന്നാണോ പറഞ്ഞുവരുന്നേ..??”””_ കേട്ടതും ചെറിയമ്മ തിരിച്ചുചോദിച്ചതോടെ പുള്ളിക്കാരിയുടെ വായടഞ്ഞു… കൂട്ടത്തിൽ അമ്മയുടെവക,
“”…അതേ… നമ്മള് നമ്മടെമക്കളെ നല്ല ബോധോള്ള പിള്ളേരായ്ട്ടുതന്നെയാ വളർത്തിയെ… കുഞ്ഞിലേ സിത്തൂന്റേം ശ്രീയുടേംപോലെ നല്ലകുട്ട്യോളീ നാട്ടിലുണ്ടായ്രുന്നില്ല… എന്നു നിന്റെ കെട്ട്യോന്റോടെ അവന്മാര് കൂട്ടുകൂടിയോ അന്നുമുതലാ ഇങ്ങനെ അധഃപതിയ്ക്കാൻ തുടങ്ങിയെ..!!”””_ ന്നൊരു ഡയലോഗുകൂടിയായതോടെ പുള്ളിക്കാരിയ്ക്കീ കല്യാണമെങ്ങനേലും തീർന്നാമതിയെന്നായി…
അതിനിടയിൽ കപ്പതപ്പിവന്ന ചേച്ചി മീനാക്ഷിയെ പിടിച്ചുമാറ്റിയതും,