“”…ചേച്ചീ… രണ്ടിന്റേം മേലൊരു കണ്ണുണ്ടാവണേ… ഇല്ലേലിവൻ ഇതിനേംകൊണ്ട് നാടുവിടും… അതുകൊണ്ട് പറഞ്ഞതാ..!!”””
“”…എടാ… അതിനാ ചേച്ചീടെ കല്യാണമുറപ്പിച്ചതാടാ..!!”””_ ശ്രീ ഒരാവശ്യവുമില്ലാതെ ഇടയ്ക്കുകയറി…
“”…അതിനിപ്പെന്താ..?? അല്ലേലും നീയൊക്കെ എത്തിക്സുനോക്കിയാണോ പെണ്ണിനെ ചൂണ്ടുന്നെ..??”””_ അടുത്തിരുന്ന് അച്ചുവീണ്ടും തൊടുത്തു…
“”…അതുശെരിയാ… ഇവനാണേൽ കെട്ടിക്കഴിഞ്ഞ പെണ്ണുങ്ങളോടെയാ കൂടുതൽ താല്പര്യം..!!”””_ ശ്രീയെനോക്കി ഞാൻപറഞ്ഞതും,
“”…യൂ മീൻ ആന്റി ലവർ..??”””_ എന്നുംചോദിച്ച് ജോക്കുട്ടനാക്കിയൊന്നു ചിരിച്ചു…
“”…ഏയ്.! ആന്റിയല്ല… അമ്മൂമ്മവരെ പോവും… അതാവുമ്പോൾ തലേലാവൂലന്നാ ശ്രീക്കുട്ടന്റെ തിയറി… അല്ലേടാ..??”””_ ഞാൻ ശ്രീയെനോക്കി… അതിനവൻ,
“”…പോടാ നാറീ..!!”””_ ന്നുംപറഞ്ഞ് ഊരിപ്പോരുമ്പോൾ,
“”…എന്നാൽ ചേച്ചിയിവിടുന്നു മാറിയ്ക്കോ..!!”””_ ന്നു പറഞ്ഞ് അച്ചു ശ്രുതിചേച്ചിയെ പിടിച്ചൊരുതള്ള്… അതോടെ രംഗം കൂടുതൽ വഷളായി… അതോടെ ചളിയടിവിട്ട് എല്ലാരും മാര്യേജ് ബ്രോക്കർമാരാവുകേം ചെയ്തു…
“”…നീ പേടിയ്ക്കണ്ടടാ… നമ്മക്ക് ആന്റീസിനെ വിട്ട് ഈ കൊച്ചിനെ പിടിയ്ക്കാം… ഇതാവുമ്പോ ഉറപ്പിച്ചിട്ടല്ലേയുള്ളു..!!”””_എന്നുംപറഞ്ഞ് ചേച്ചിയാണ് ആദ്യമിടയിൽക്കേറീത്…
“”…എന്നാ നിങ്ങളൊരു കാര്യംചെയ്… വർഷയെവിട്ടിട്ട് ഇവളെ പിടിയ്ക്ക്… ഇവൾക്കാകുമ്പോ ഇതുവരെയൊന്നും ഉറപ്പിച്ചിട്ടില്ല..!!”””_ ഇതെല്ലാംകേട്ട് എന്റടുത്തായിനിന്ന ശ്രുതിചേച്ചി ഉടനേ കൂടെനിന്ന തട്ടത്തിനെ ഇതിനിടയിലേയ്ക്കു പിടിച്ചിട്ടു… കേട്ടതും,