എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…അതോണ്ടാണല്ലോ പിടിച്ചപിടിയാലേ ഇവനേംകൊണ്ട് ഇങ്ങോട്ടേയ്ക്ക് കെട്ടിയെടുത്തെ… വരുന്നില്ലാ വരുന്നില്ലാന്ന് പലവട്ടം പറഞ്ഞതായിവൻ..!!”””_ തകൃതിയായി തോലുകളയുന്നതിനിടയിൽ അച്ചു പാരവെച്ചതും, തോലുകളഞ്ഞ കപ്പ കൊത്തിനുറുക്കിക്കൊണ്ടിരുന്ന സീതാമ്മ,

“”…മിണ്ടാതിരിയ്ക്കെടീ..!!”””_ ന്നുംപറഞ്ഞ് അച്ചുവിനിട്ടൊരു കുത്തുകൊടുത്തു… അതിനു കൂടെയിരുന്ന ജോക്കുട്ടന്റമ്മ ചിരിയ്ക്കുവേംചെയ്തു…

“”…അതുപിന്നെ എടുത്തുചാടി ഞാനിങ്ങുപോന്നാൽ ന്റെ വർഷക്കുട്ടി ഒറ്റയ്ക്കാവൂന്ന് കരുതീട്ടല്ലേടീ .??”””_ ജോക്കുട്ടൻ ചേച്ചീനെ ചൊറിയാനായി കിറിയ്ക്കിട്ടു കുത്തിക്കൊണ്ടു പറഞ്ഞതിന്,

“”…ഏഹ്..??”””_ ന്നൊരു ഞെട്ടലായ്രുന്നൂ പിന്നീന്ന്… തിരിഞ്ഞുനോക്കുമ്പോൾ കൂട്ടുകാരികളിലൊന്നിന്റെ മുഖത്ത് വല്ലാത്തൊരുഭാവം… അതിനെല്ലാരുമതിനെ തുറിച്ചു നോക്കിയതിന്,

“”…അല്ല വർഷാന്നു വിളിച്ചപ്പോ… പെട്ടെന്ന്..!!”””_ ആ ചേച്ചിനിന്നു വിക്കി…

“”…ഏഹ്..?? ചേച്ചീടെ പേര് വർഷാന്നാണോ..??”””_ ചോദ്യത്തിനൊപ്പം ഞാനാരതിച്ചേച്ചിയെ നോക്കി… ഒപ്പം,

“”…ചേച്ച്യേ… ദേ… ആളിങ്ങെത്തീട്ടുണ്ട് ട്ടാ… ഇതൊക്കെയൊരു കളീടെ ഭാഗമാ..!!”””_ ന്നൊരു വാലുകൂടി ചേർത്തതും,

“”…ഏയ്‌.! അതീ വർഷയല്ലടാ..!!”””_ ന്നു പറഞ്ഞ് ഊരാനായി ജോക്കുട്ടൻ നോക്കിയെങ്കിലും നമ്മളുവിടോ..??

“”…അല്ല… അതെനിയ്ക്കറിയാം… പക്ഷേ ആ പേരിനോട് നിനക്കൊരു ചായ്‌വുണ്ടെന്നു പറയുവാർന്നു..!!”””_ പറഞ്ഞശേഷം ഞാൻ ചേച്ചിയെനോക്കി…

Leave a Reply

Your email address will not be published. Required fields are marked *