“”…ഏഹ്.! താനോ..?? താനെന്തായിവടെ..?? നിങ്ങളെയൊക്കെ ഇവടെന്നു ചവിട്ടിപ്പുറത്താക്കീതല്ലേ..?? പിന്നെന്തോത്തിനാ മണത്തുമണത്തിങ്ങോട്ടു വന്നേ..??”””_ ജോക്കുട്ടനും ടീംസും ഇടുക്കീന്നു വന്നതിൽപ്പിന്നെ എന്റടുക്കൽനിന്നും ചെറുതായൊന്നു ചവിട്ടിനിന്ന ചെറിയമ്മ വീണ്ടുംവന്നു മിണ്ടീതും ഉള്ളിലെസന്തോഷം പുറത്തുകാണിയ്ക്കാതെ ഞാൻ വെറുപ്പിയ്ക്കാൻ തന്നെ ശ്രെമിച്ചു… ഞാനതുപറഞ്ഞതും,
“”…ഇന്നെങ്കിലും വായ്ക്കു രുചിയായ്ട്ട് പിള്ളേരെന്തേലും ഉണ്ടാക്കിതന്നോട്ടെടീ… അതുനശിപ്പിയ്ക്കാതെ ഒന്നെവിടേലും പോയിരിയ്ക്ക്..!!”””_ എന്നുംപറഞ്ഞ് ചെറിയമ്മയ്ക്കു പിന്നിൽനിന്ന അമ്മായിയോടായി മാമനും വെച്ചുകീച്ചി…
“”…അതേ… കൂടുതല് ഡയലോഗൊന്നുംവേണ്ട…
ഞങ്ങളുണ്ടാക്കിതന്നത് തിന്നിട്ടുതന്നാ നീയൊക്കെയിങ്ങനെ പോത്തുപോലെ വളർന്നത്..!!”””_ നോക്കുമ്പോൾ അമ്മയാണ്… മാമൻബ്രോയ്ക്കുള്ള മറുപടിയായ്രുന്നെങ്കിലും നോട്ടമെന്റെ മുഖത്തേയ്ക്കായ്രുന്നു… പക്ഷെ എപ്പോഴത്തേയുംപോലെ ആ കണ്ണുകളിലൊരു ദേഷ്യമോ അകൽച്ചയോ ഞാൻകണ്ടില്ല…
“”…അതെന്താടാ… പോത്തുപോലെ വളരാൻ നിനക്കൊക്കെ മൂന്നുനേരം പിണ്ണാക്ക് കലക്കിയാണോ തന്നിട്ടിരുന്നത്..??”””_ ചോദിച്ചശേഷം ജോക്കുട്ടൻ സ്വന്തമായ്ത്തന്നെ ചിരിച്ചപ്പോഴാണ് എന്തോവലിയ തമാശയാണ് ആശാനുദ്ദേശിച്ചതെന്ന് മനസ്സിലായത്…
“”…ഇമ്മാതിരി ചളിയടിയ്ക്കാനാരുന്നേൽ ഈക്കണ്ട കാശുംകളഞ്ഞ് നീയിവടെവരെ വരേണ്ടകാര്യമില്ലായ്രുന്നു… ഇങ്ങനോരോന്നു തോന്നുമ്പോൾ വിളിച്ചുപറഞ്ഞാൽ മതിയായ്രുന്നല്ലോ..!!”””_ കവറിൽനിന്നും എല്ലിൻകഷ്ണമെടുത്ത് ഞാൻ വാഷ്ബെയ്സനിലെ വെള്ളംനിറച്ച പാത്രത്തിലേയ്ക്കിടുന്നതിനിടയിൽ തിരിഞ്ഞുനോക്കാതെ പറഞ്ഞതും,