എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…അല്ലാ… പെണ്ണുമ്പിളേളടെ പിറന്നാളായ്ട്ട് കുറച്ചു മധുരംകഴിയ്ക്കെടാവ്വേ..!!”””_
എന്നെ ആക്കിക്കൊണ്ടു പറഞ്ഞതും,

“”…വോ… എനിയ്ക്കുവേണ്ട..!!”””_
ന്നുംപറഞ്ഞ് ഞാൻമാറി…

“”…അല്ലേലുമതു ശെരിയാ… ഇതൊക്കെന്തു മധുരം… ഇതിലുംവല്യ മധുരോക്കെ പെമ്പറന്നോത്തി തന്നിട്ടുണ്ടാവുവല്ലോ..!!”””_ പറഞ്ഞതും ഒറ്റച്ചിരിയായ്രുന്നൂ തള്ള…

ആദ്യം സംഭവമെന്താന്നു മനസ്സിലായില്ലേലും അമ്മയുടേംചെറിയമ്മേടേം ചിരിയും അതുകേട്ടിട്ട് മീനാക്ഷിയുടെ ചൂളിയുള്ളയിരുപ്പും കണ്ടപ്പോൾ സംഭവംകത്തി…

“”…എടീ… പന്നീ..!!”””_ ന്നും വിളിച്ചവരുടെനേരേ പാഞ്ഞുചെന്നെങ്കിലും
കക്ഷിയോടി അമ്മയുടെ പിന്നിലൊളിച്ചുകളഞ്ഞു…

“”…ദേ… ഇപ്പൊ ഞാമ്പോണു…
എന്റെ കൈവാക്കിനു വന്നുവീഴും… അന്നു വരയുന്നുണ്ട് ഞാൻ..!!”””_ അവരുടെ മുമ്പിൽ മല്ലൂസിങ് ലക്കീസിങ്ങായിപ്പോയ ചമ്മലിൽ അവിടെനിന്ന് വെല്ലുവിളിമുഴക്കുമ്പോളേയ്ക്കും കഴിച്ചുകഴിഞ്ഞ് മീനാക്ഷിയെത്തീരുന്നു…

“”…അമ്മാ… ചെറീമ്മാ ഇറങ്ങുവാണേ..!!”””_ ബൈക്കിന്റെ പിന്നിലേയ്ക്കു കേറിക്കൊണ്ടവൾ യാത്രപറഞ്ഞതും ഞാൻ വണ്ടിയെടുത്തു…

ജംഗ്ഷനിലെത്തീതും
മീനാക്ഷിയെന്റെ കൈയ്ക്കുപിടിച്ചു…

ഞാൻ വണ്ടിയൊന്നു ചവിട്ടീതും,

“”…ഡാ… നമുക്ക് റൈറ്റിലേയ്ക്കു പോയാലോ..??”””_ ന്നൊരു ചോദ്യം…

“”…റൈറ്റിലോട്ടോ..?? അപ്പൊ കോളേജിലേയ്ക്കല്ലേ..??”””_ എനിയ്ക്കു സംശയമായി…

“”…അതെന്താ ഞാനെന്നും കോളേജിപ്പോയാലേ പറ്റുള്ളൂന്ന് നിനക്കെന്തേലും നിർബന്ധമുണ്ടോ..??”””_ ഞാനാച്ചോദിച്ചത് ഇഷ്ടമാവാത്തഭാവത്തിൽ അവൾതിരിച്ചടിച്ചതും,

Leave a Reply

Your email address will not be published. Required fields are marked *