എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…ആ.! പിന്നേയ്… മീനൂനെ അവസാനത്തെ പന്തിയിലിരുത്തിയാൽ മതി കേട്ടോ… അല്ലേൽ നാട്ടുകാരുപറയും പത്തിരുപത്തഞ്ചുകിലോടെ എല്ലുംമേടിച്ച് ഏഷ്യാഡുണ്ടാക്കി അവനവന്റെ പെണ്ണുമ്പിള്ളയെമാത്രം തീറ്റിച്ചൂന്ന്..!!”””_ എന്നുപറഞ്ഞു വിഷയംമാറ്റാനായി ശ്രെമിയ്ക്കുമ്പോഴാണ് കൂടെയുള്ളത് അച്ചുവാണല്ലോന്നോർമ്മ വന്നത്…

…കോപ്പ്.! മൂഞ്ചിമൂഞ്ചി ഈ ജീവിതമങ്ങു തീരേയുള്ള്..!!_ ഓവർടേക്ക് ചെയ്യാനുള്ള വ്യാജേന തലചെരിച്ചു റിയർവ്യൂലേയ്ക്കു നോക്കി നാക്കുകടിച്ചു ചമ്മൽമാറ്റിയിട്ട്,

“”…സോറി… അങ്ങനെ പറയാമ്പാടില്ലാല്ലേ..??”””_ ന്നുംപറഞ്ഞ് ഞാനൊന്നിളിച്ചുകാട്ടി…

“”…പട്ടീടെവാല് കുഴലിട്ടു നിവർത്തിയാലും നിന്റെ സ്വഭാവത്തിലൊരു മാറ്റോംവരാമ്പോണില്ല..!!”””_ ഗുണദോഷിച്ചിട്ട് കാര്യമില്ലാന്നു തോന്നിയിട്ടാവണം അവളിരുന്നു പിറുപിറുത്തത്… അതുകേട്ടതും,

“”…ഏയ്‌.! പോടീ… ഞാനിപ്പോ പഴേപോലെ കളിയാക്കുവൊന്നുമില്ല… അവളു കയ്യിൽക്കിട്ടുന്നതെന്ത്‌ വായിക്കേറ്റിയാലും ഞാൻ മൈൻഡുപോലും ചെയ്യാറില്ലാന്നേ… അല്ലേലും മറ്റുള്ളോരെ കളിയാക്കിയല്ലല്ലോ നമ്മൾ സന്തോഷം കണ്ടെത്തേണ്ടത്..!!”””_ എന്നുംപറഞ്ഞ് ഞാൻ ഗിയർതട്ടി ഫോർത്തിലാക്കി…

“”…ഉവ്വ.! ഈപ്പറഞ്ഞത് മീനുവോ നിന്റച്ഛനോ കേൾക്കരുത്… കേട്ടാ അവിടെ പിടഞ്ഞുവീഴും..!!”””_ അവളും വിട്ടുതരുന്ന ലക്ഷണമില്ലായ്രുന്നു… അതോടെ വിഷയംമാറ്റാനായി ഞാൻ ഇറച്ചിക്കടയിലെ സംഭവമെടുത്തിട്ടു…

“”…എടീ… അതുപിന്നെ ഞാനെല്ലെന്നു പറഞ്ഞപ്പോ നീ വേറെന്തോ ചോദിച്ചില്ലേ… എന്തോന്നാ കഴനെഞ്ചോ..?? അതെന്താ സംഭവം..??”””

Leave a Reply

Your email address will not be published. Required fields are marked *