“”…എടാ… നീയാ പൊട്ടൻ പറയുന്നതുംകേട്ട് ഇറച്ചിമേടിയ്ക്കാൻ ഇറങ്ങിയേക്കുവാണോ..?? അവനങ്ങനെ വെളിവില്ലാണ്ട് പലതുംപറയും… നീ വണ്ടിയെടുത്തേ..!!”””_ അവളെന്നെനോക്കി കലിയ്ക്കുന്ന ഭാവത്തിൽ പറഞ്ഞു… എന്നാലതു പ്രതീക്ഷിച്ചിരുന്നതിനാൽ ഞാനൊന്നു ചിരിച്ചതേയുള്ളൂ… ശേഷം,
“”…എടീ… അവൻ പറഞ്ഞതുകൊണ്ടൊന്നുമല്ലന്നേ… ഇതു നമ്മൾ നേരത്തേ പ്ലാൻ ചെയ്തിരുന്നതു തന്നെയാ..!!”””_ കണ്ണടച്ചുകാട്ടി അങ്ങനെകൂടി പറഞ്ഞതും അവളെന്നെ തുറിച്ചുനോക്കി…
“”…എന്ത്..??”””
“”…അല്ല… ബാക്കിയുള്ളോർക്കു സദ്യവിളമ്പുമ്പോൾ നിങ്ങടെ സ്റ്റൈലിലൊരു ഡിഷുണ്ടാക്കി നിനക്കൊക്കെയൊരു സർപ്രൈസ് തരണമെന്ന്..!!”””_ പെട്ടെന്നു വായിൽവന്നൊരു കള്ളം തട്ടിവിടുമ്പോൾ എനിയ്ക്കിത്രയ്ക്കും വേണ്ടി ബുദ്ധിയോന്നൊരു ചിന്തയും വരാണ്ടിരുന്നില്ല…
“”…ഞങ്ങടെ ഡിഷോ..?? ഞങ്ങടെയേത് ഡിഷ്..??”””_ ചോദിയ്ക്കുമ്പോഴും പെണ്ണിന്റെ മുഖംതെളിഞ്ഞിട്ടില്ലേലും സംശയഭാവത്തിലൊരു നോട്ടംവന്നു… അതിന്,
“”…അതൊക്കെയുണ്ട് മോളേ..!!”””_ ന്നും പറഞ്ഞ് വണ്ടിയിൽനിന്നുമിറങ്ങിയ ഞാൻ,
“”…എല്ലുണ്ടോ ചേട്ടാ..??”””_ ന്ന് ഇറച്ചിക്കടയിലെ ചേട്ടനോടുതിരക്കി…
സത്യത്തിൽ വീണതു വിദ്യയാക്കുന്നതിനിടയിലും മനസ്സിൽ പെട്ടെന്നുവന്ന ഐഡിയ അവരെ സംബന്ധിച്ചിടത്തോളം ഏറ്റവുംവലിയ സന്തോഷമായ്രിയ്ക്കും പകരുകയെന്ന ചിന്തയെന്നെ കോരിത്തരിപ്പിയ്ക്കുന്നുണ്ടായ്രുന്നു…
“”…എല്ലോ..?? ഡാ… നീയെന്താ ഏഷ്യാഡുണ്ടാക്കാൻ പോവാണോ..??”””_ പിന്നാലേയിറങ്ങിവന്ന അച്ചു, ഞാൻ കടക്കാരനോടു തിരക്കുന്നതുകേട്ട് ചോദിച്ചു…