എന്നാലെനിയ്ക്കതത്ര ഇഷ്ടായില്ല…
എന്റെ തുറിച്ചുള്ളനോട്ടത്തിൽ കക്ഷിയ്ക്കതു മനസ്സിലായതും ചിരിയടക്കാനായി ആവുന്നപോലെ പണിപ്പെട്ടു…
എന്നിട്ടു വിഷയംമാറ്റാനായി,
“”…പോണ്ടേ..?? ഇറങ്ങാം..??”””_ ന്നും പറഞ്ഞു ധൃതിവെയ്ക്കുവായ്രുന്നു…
“”…ആം.! വാ..!!”””_ ബാഗുമെടുത്തു ഞാൻ റൂമീന്നിറങ്ങീപ്പോൾ അവളും പിന്നാലേകൂടി…
ആദ്യമായാണ് രണ്ടുപേരുംകൂടി ഇങ്ങനൊരിറക്കം…
സാധാരണ സ്റ്റെപ്പുപോലും തൊടാതെയുള്ള തെറിപ്പായ്രുന്നു…
അങ്ങനെ താഴെയെത്തിയപ്പോൾ അമ്മേം ചെറിയമ്മേം അവടുണ്ടായ്രുന്നു…
മീനാക്ഷിയെ വിഷ്ചെയ്യാനുള്ള മടികൊണ്ടാണോ… അതോ മറ്റുള്ളവർ വിഷ്ചെയ്യുന്നത് കാണേണ്ടി വരുമല്ലോന്നോർത്താണോന്നറിയില്ല കീർത്തുവിനെ അവിടെങ്ങുംകണ്ടില്ല…
പാർട്ടിയ്ക്കിടയിലും അവളെക്കണ്ടില്ലല്ലോന്നും ഞാനപ്പോളോർത്തു…
മീനാക്ഷിയോടു ബെഡ്ഡേവിഷൊക്കെചെയ്ത് ബ്രേക്ക്‌ഫാസ്റ്റു വിളമ്പുന്നകൂട്ടത്തിൽ അമ്മയെനിയ്ക്കും വിളമ്പി…
വല്യ താല്പര്യമൊന്നും
തോന്നീലെങ്കിലും മീനാക്ഷിയെ വെറുപ്പിയ്ക്കണ്ടാന്നുകരുതി ഇഡ്ഡലി സാമ്പാറുംകൂട്ടി കുത്തിയിറക്കി ഞാനെഴുന്നേൽക്കുവായ്രുന്നു…
“”…കഴിച്ചിട്ടുവാ… ഞാമ്പുറത്തുണ്ടാവും..!!”””_ കയ്യുംകഴുകിവന്ന് മീനാക്ഷിയോടുപറഞ്ഞ്
തിരിയുമ്പോൾ ദേ മുന്നിൽ ചെറിയമ്മനിൽക്കുന്നു…
എന്തോ ദുരുദ്ദേശമുണ്ടെന്ന് മുഖത്തൂന്ന് വായിച്ചെടുത്തതും ഒഴിഞ്ഞുപോകാനായി
തുടങ്ങീതാണ് ഞാൻ…
“”…ഡാ… ഒരു
ലെഡ്ഡുവെടുക്കട്ടേ..??”””_
ഉടനേ ചോദ്യംവന്നു…
“”…എന്തിന്..??”””