അതിനെല്ലാരുംകൂടി ആർത്തുചിരിച്ചതും,
“”…ഡാ… കുടുംബത്തുകേറിവന്ന് തോന്നിവാസംകാണിയ്ക്കാൻ നിനക്കെങ്ങനെ ധൈര്യംവന്നെടാ..?? അതും മരവാഴപോലെ അവൾടെ മാമനിരിയ്ക്കുമ്പോൾ..!!”””_ എന്നുംചോദിച്ചു വിരട്ടിക്കൊണ്ട് ഞാനടുത്തേയ്ക്കു ചെന്നതും ചെക്കനെന്റെ മെത്തേയ്ക്കു ചാടിക്കേറി…
അതോടെ ഞാൻ പക്ഷംമാറി ശ്രീക്കുട്ടീടെ നേരെതിരിഞ്ഞു;
“”…എന്നാലും ശ്രീക്കുട്ടീ… നീ കാണിച്ചതൊട്ടും ശെരിയായില്ലാട്ടാ… ഇത്രേംനേരം ഈ അന്യപുരുഷനൊപ്പം ഒരു മുറീൽക്കഴിഞ്ഞപ്പോൾ എന്തിനുമേതിനും നിന്നെ താഴത്തുവെയ്ക്കാതെ കൊണ്ടുനടന്ന ഈ ചേട്ടന്മാരെ നീ മറന്നില്ലേ..?? എന്നാലുമെങ്ങനെ മനസ്സുവന്നെടീ നിനക്ക്..??”””_ ശബ്ദമിടറിയുള്ള എന്റെയാ ചോദ്യംകേട്ടതും ഇനിചെയ്തതു തെറ്റായ്പ്പോയോന്ന മട്ടിലായി ശ്രീക്കുട്ടി…
അതുകണ്ടിട്ടാവണം,
“”…ഒന്നുമതിയാക്കടാ… അല്ലേലിനി പെണ്ണിന് മൂന്നാലുദിവസം കരയാനിതുമതി..!!”””_ എന്നുള്ള ചെറിയമ്മയുടെ കരുതലെത്തുന്നത്…
അതോടെ ഞാനതുവിട്ടതും ചേച്ചിവന്ന് കുഞ്ഞിനെ മേടിച്ചു…
“”…കുറച്ചുനേരംകൂടി ഇവനങ്ങനെ നോക്കിയിരുന്നേൽ ചെയ്തുപോയ പാപങ്ങൾക്കെല്ലാം മാപ്പുപറഞ്ഞുകൊണ്ട് ശ്രീക്കുട്ടിയിവന്റെ കാലിൽവീണേനെ..!!”””_ ശ്രീയുടെ ഡയലോഗ്…
അതുമെല്ലാരും ചിരിച്ചുവിട്ടു…
അതിനിടയ്ക്കും പരസ്പരമുള്ള പാരവെപ്പിനും കുറവുണ്ടായ്രുന്നില്ല…
വാ പൊളിച്ചാൽ അടിച്ചു കിട്ടുമെന്നവസ്‌ഥ…
അടുക്കളയിലെ കോലാഹലം വീടുമുഴുവനും കേൾക്കുന്ന ലെവലിലായി…
തന്തപ്പടിയാണെൽ ഒന്നുരണ്ടു തവണവന്ന് ചെറഞ്ഞുനോക്കീട്ടു പോണകണ്ടു…