“”…നിനക്കു വല്ല കാര്യോമുണ്ടായ്രുന്നോ..?? ബോധമുള്ളോരാരേലും പെട്രോൾപമ്പിന്റെ മുന്നെപ്പോയിനിന്ന് ഫയർഡാൻസ് കളിയ്ക്കോടീ..??”””_ ചമ്മിവലിഞ്ഞ ജോക്കുട്ടൻ ചേച്ചിയെനോക്കി പല്ലിറുമ്മി…
“”…ആഹാ.! സിത്തുവാണോ ഗുരു..?? അങ്ങനാണേപ്പിന്നെ ഈ പിടി വിടാനിത്തിരി പാടുപെടും… ഇതു മിക്കവാറും ചെക്കൻ ശ്രീക്കുട്ടീനേം കൊണ്ടേ തിരിച്ചു നാട്ടിലേയ്ക്കുണ്ടാവൂ..!!”””_ ശ്രീക്കുട്ടൻ അതിനിടയിലൊരു വെപ്പ്…
“”…എന്നാലൊട്ടും വൈകിയ്ക്കേണ്ടടാ ശ്രീക്കുട്ടാ… നാളത്തെ പന്തലിൽത്തന്നെ ഇവരേം പിടിച്ചങ്ങുകെട്ടിയ്ക്കാം… അത്രേം ചെലവുകുറയൂലോ..!!”””_ ശ്രീയോടായി അങ്ങനെപറഞ്ഞശേഷം അച്ചു ശ്രീക്കുട്ടീടെ നേരേതിരിഞ്ഞു;
“”…അപ്പോളെങ്ങനാ ശ്രീക്കുട്ടീ കാര്യങ്ങള്..?? നാളെത്തന്നെ നടത്തുവല്ലേ..?? ഇന്നേവരെ വേറൊരു പെണ്ണിനെയൊന്നു നോക്കുകപോലും ചെയ്യാത്ത ഞങ്ങടെ ചെക്കനെയാ നീയീ വളച്ചെടുത്തേക്കുന്നെ… ചെക്കാനാണേ ചത്താലും പിടിവിടൂല്ലാന്ന മട്ടിലാ ഇരിപ്പും… ദേ നോക്കിയ്ക്കേ, അതു കേട്ടപ്പോഴുള്ള ചിരി… കള്ളകോഴീ..!!”””_ തക്കുടൂന്റെ കവിളിലൊന്നു കിള്ളിക്കൊണ്ട് അവൾ കൂട്ടിച്ചേർത്തതും ശ്രീക്കുട്ടി പൂർണ്ണമായും എയറിലായി…
എടുക്കാൻവന്ന ജോക്കുട്ടന്റെ കൂടെപ്പോലും പോകാതെ ചെക്കൻ അവളെത്തന്നെ കെട്ടിപ്പിടിച്ചിരുന്നതോടെ ശ്രീക്കുട്ടി ശെരിയ്ക്കും പെട്ടു…
ചക്രവ്യൂഹത്തിൽപ്പെട്ട അഭിമന്യുവിനെപ്പോലെ എല്ലാരും കൂടിയവളെ കൊത്തിപ്പറിച്ചു…
അതിനിടയിൽ,
“”…തക്കുടൂ… ശ്രീക്കുട്ടിയ്ക്കൊരു ഉമ്മകൊടുത്തേടാ..!!”””_ ന്നു പറഞ്ഞ് ജോക്കുട്ടന്റമ്മയൊന്നു ചിരിച്ചതും കേൾക്കാൻ കാത്തിരുന്നതുപോലെ ചെക്കനേന്തിവലിഞ്ഞ് അവൾടെ മുഖത്തൊന്നു മുത്തി…