“”…ഏയ്.! അതിനൊന്നുവല്ല..!!”””
“”…പിന്നെ..??”””
“”…അല്ല… അതുപോലെ നമുക്കീ അച്ഛനുമമ്മയേമൊക്കെ ഡിവോഴ്സ്ചെയ്തിട്ട് വേറെയെടുക്കാൻ പറ്റോ..??”””_ അതുചോദിയ്ക്കുമ്പോൾ എപ്പോഴത്തേയുംപോലെ പൊട്ടത്തരമാണ് ഉദ്ദേശിച്ചതെന്നമട്ടിൽ കള്ളച്ചിരി അഭിനയിച്ചെങ്കിലും അവളു തിരിച്ചൊന്നും മിണ്ടിയില്ല…
വെറുതേ നോക്കിയിരിയ്ക്കുകമാത്രം ചെയ്തു…
എന്റെയുള്ളിൽ തിളച്ചുമറിയുന്ന അഗ്നിയുടെ ആഴമെത്രയാണെന്ന് ഒരുപക്ഷേ അവളും തിരിച്ചറിയുന്നണ്ടാവും.!
അതിനിടയിൽ ഒരുവശത്ത് ചിരിച്ചുമറിയുന്നതിന്റേയും തമ്മിൽത്തമ്മിൽ കിലുത്തുന്നതിന്റേയുമെല്ലാം ഒരാരവംതന്നെ കേൾക്കാം…
പക്ഷെ എനിയ്ക്കതൊന്നും വ്യക്തമായില്ല…
ഒടുക്കം,
“”…എടീ… നീയിതൊന്നു നോക്കിയ്ക്കേ… അവനെഴീയ്ക്കാൻ നേരമായ്ട്ടുണ്ടാവും… ഞാൻ പോയെടുത്തിട്ടു വരാം..!!”””_ എന്നുപറഞ്ഞ് കയ്യിലിരുന്ന തവി അച്ചുവിന്റെനേരെ നീട്ടീതും,
“”…അതിനു നീ കിടന്നു ചാവണ്ട… ഞാനവനെ ശ്രീക്കുട്ടിയെ ഏൽപ്പിച്ചേച്ചാ വന്നേ… കരഞ്ഞാലുമവള് നോക്കിക്കോളും..!!”””_ ശ്രീക്കുട്ടൻ ചിരണ്ടിവെച്ച തേങ്ങവാരി വായിലിട്ടോണ്ട് അച്ചു മറുപടിപറഞ്ഞു…
“”…ഹൊ.! അത് വല്ലാത്തൊരേൽപ്പിയ്ക്കലായ്പ്പോയി… ആ സുധാകരമ്മാമ്മന്റെ പറമ്പില് തേങ്ങവീണാൽ ഇവടിരുന്ന് ബോധംകെടുന്നവളാ അവള്… ആ പെണ്ണിന്റേലാണ് കുഞ്ഞിനെ നോക്കാനേൽപ്പിച്ചേക്കുന്നെ..!!”””_ എന്നുംപറഞ്ഞു ഞാനിരുന്ന് പിറുപിറുത്തു…
“”…അതെന്താ അത്രയ്ക്കു പേടിയാണോ ആ കൊച്ചിന്..??”””_ ചോദ്യം ജോക്കുട്ടന്റമ്മയുടെ വകയായ്രുന്നു…