എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

അതിനവനെ തറപ്പിച്ചുനോക്കിയിട്ട്,

“”…പിച്ചക്കാരൻ നിന്റെ തന്ത..!!”””_ എന്നവൾ തിരിച്ചടിയ്ക്കുവേം ചെയ്തു…

അതിന്,

“”…എന്റെ തന്തയെക്കാൾ വല്യപിച്ചക്കാരൻ നിന്റെ തന്തയാടീ..!!”””_ ന്നും പറഞ്ഞവൻ അച്ചുവിന്റെ കഴുത്തിനു കുത്തിപ്പിടിച്ചു…

അവളുവിടോ..?? അവള് തിരിച്ചുംപിടിച്ചു…

അതിനിടയിൽ അങ്ങോട്ടുമിങ്ങോട്ടും പുറത്തിട്ടിടിയ്ക്കുന്നുമുണ്ടായ്രുന്നു…

പിന്നെ ചേച്ചിവന്നാണ് രണ്ടിനേം പിടിച്ചുമാറ്റുന്നത്…

എന്നിട്ട്,

“”…ഞാനപ്പോഴേ പറഞ്ഞതാ… എല്ലാത്തിനേംകൂടി വലിച്ചുവാരിക്കൊണ്ട് വരണ്ടാന്ന്… അതെങ്ങനാ അടികൊടുക്കേണ്ടത് ഇവനാണ്..!!”””_ ചേച്ചിയെന്നെ ചൂണ്ടിക്കൊണ്ട് പറഞ്ഞതും ഞാൻ ചിരിച്ചുകാട്ടി…

“”…അല്ല… ഇവനെന്തുപറ്റി..?? ഇവന്റെ വായിലെപ്പോഴാ പൂച്ചപെറ്റത്..??”””_ അതിനിടയിൽ അച്ചുവെന്നെനോക്കി ചോദിച്ചതും എല്ലാരുടേംകണ്ണ് എന്റെമേലെയായി…

എന്നാൽ ഞാനപ്പോഴും പച്ചക്കറിയരിയുന്ന തിരക്കിലായ്രുന്നു…

“”…ശെരിയാണല്ലോ… നിനക്കെന്താടാ പറ്റിയെ..?? നമ്മളെ വിളിച്ചുവരുത്തീട്ട് നീയിങ്ങനെ മിണ്ടാതിരുന്നാൽ പിന്നെന്തുരസവാ..??”””_ എന്നെനോക്കി അപ്പോൾത്തന്നെ ജോക്കുട്ടനും ചോദ്യമിട്ടു…

“”…അയ്യട.! ഉള്ളരസോക്കെ മതി… ആ ചെക്കനവിടെ ആർക്കും ശല്യമില്ലാണ്ടിരുന്ന് പണിയെടുക്കുന്ന കണ്ടിട്ട് സഹിയ്ക്കുന്നില്ല..!!”””_ കേട്ടതും ചേച്ചി ജോക്കുട്ടനുനേരെ തെറിച്ചു…

“”…അതേ… ഇവടെന്റെ ചേച്ചീടെ കല്യാണമാ നടക്കാമ്പോണെ… അപ്പൊ ഞാൻകുറച്ച് പക്വത കാണിയ്ക്കണമെന്ന് തോന്നി..!!”””_ കയ്യിലിരുന്ന ക്യാബേജ് ചുരണ്ടിക്കൊണ്ട് ഞാനങ്ങനെ പറഞ്ഞെങ്കിലും അച്ഛൻപറഞ്ഞ ആ ഒറ്റഡയലോഗിൽ എന്റെ മനസ്സങ്ങനെ നീരാടുകയായ്രുന്നു അന്നേരമത്രയും…

Leave a Reply

Your email address will not be published. Required fields are marked *