അതിന് കടുപ്പിച്ചൊരു നോട്ടമായ്രുന്നു ജോക്കുട്ടന്റെമറുപടി…
“”…അല്ലാ… സത്യത്തിലിവിടിപ്പെന്താ പുതിയപ്രശ്നം..?? ഇങ്ങോട്ടു വന്നുകേറീട്ട് ഒരു മണിയ്ക്കൂറായില്ലല്ലോ… അതിനിടയ്ക്കെന്തോ പറ്റി..??”””_ എല്ലാം കണ്ടുംകേട്ടുംനിന്നിട്ട് ഒന്നുംമനസ്സിലാവാതെ തലചൊറിഞ്ഞുകൊണ്ട് അച്ചുചോദിച്ചു…
അതിന്,
“”…ഏയ്.! അങ്ങനെ പുതിയതായ്ട്ടൊന്നും തുടങ്ങീട്ടില്ല… ഉള്ളതുതന്നെ കണ്ടിന്യൂ ചെയ്തോണ്ടുപോണ ബുദ്ധിമുട്ട് നമുക്കേയറിയൂ..!!”””_ എന്നുള്ള മാമന്റെ മറുപടിചെന്നതും തലചെരിച്ചുനോക്കി അമ്മയോ ചെറിയമ്മയോ കേൾക്കുന്നില്ലാന്ന് ഉറപ്പുവരുത്തിക്കൊണ്ട് ശ്രീ കൂട്ടിച്ചേർത്തു;
“”…അതേ.! പിന്നെ ഇവന്റച്ഛനുള്ളോണ്ട് വിഷയങ്ങൾക്കു വല്യ ദാരിദ്ര്യമില്ലാണ്ട് കഴിഞ്ഞുപോകുന്നു..!!”””
അതിനിടയിൽ അച്ചുവിനെ അപ്പോൾക്കണ്ടപോലെ,
“”…അല്ല, തമ്പുരാട്ടിയെന്താ നേരത്തേ..?? അവനെണീറ്റോടീ..??”””_ ന്ന് സീതമ്മയുടെ തിരക്കൽ…
“”…ഞാനിവിടുത്തെ ബഹളംകാരണം എണീറ്റുപോന്നതാ… അവനവിടെ കൂർക്കം വലിച്ചുകിടന്നുറങ്ങുന്നുണ്ട്..!!”””_ അതിനവള് മറുപടികൊടുത്തതും,
“”…അപ്പൊ നീ ശെരിയ്ക്കും കിടന്നുറങ്ങുവായ്രുന്നോ..?? കൊച്ചിനെ നോക്കാൻപോയിട്ട് നീയും കൂടെ കിടന്നുറങ്ങുവായ്രിയ്ക്കുംന്ന് ഇവരിപ്പൊ പറഞ്ഞേയുള്ളു..!!”””_ കൗണ്ടർടോപ്പിനു മേലേയിരുന്ന് കാലാട്ടിക്കൊണ്ട് മീനാക്ഷിപറഞ്ഞതും അച്ചുവൊന്നുചമ്മി…
“”…അയ്യോ.! അതുപിന്നെ കട്ടിലു കണ്ടാപ്പിന്നെ എന്റെകൊച്ച് ശവമാ..!!”””_ ഉടനെ സീതാന്റി ചിറികോട്ടി…