എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…എടാ… അവരു പഞ്ചായത്ത് പ്രസിഡന്റാണോ..??”””_ മീനാക്ഷിയെന്നോട് ചേർന്നിരുന്നു ചോദിച്ചതും ജോക്കുട്ടനും ചേച്ചിയുമൊക്കെ ചെവികൂർപ്പിയ്ക്കുവേം ചെയ്തു…

“”…അവരാണ് അയൽക്കൂട്ടം പ്രസിഡന്റ്..!!”””_ എന്റെമറുപടി…

“”…ഓഹ്.! അപ്പൊ
നിനക്കയൽക്കൂട്ടം പ്രസിഡന്റിനെയൊക്കെ
അറിയാല്ലേ..?? പൊളി..!!”””_ ജോക്കുട്ടനാണ്…

“”…അല്ലപിന്നെ… അല്ലേലും സിത്തൂനാർക്കാ അറിയാത്തേ..??”””_ മീനാക്ഷിയും മൊഴിഞ്ഞു…

“”…അല്ല…
നിനക്കവരെയൊക്കെ എങ്ങനറിയാം..??”””_ ചേച്ചിയുംചോദ്യമിട്ടു…

“”…അതയൽക്കൂട്ടത്തിൽ
ചേർന്നാൽ ലോൺകിട്ടോന്നൊരുത്തൻ പറഞ്ഞു… അതുകേട്ടിട്ട് ചേരാൻപോയപ്പൊള്ള പരിചയമാ..!!”””

“”…എന്നിട്ടു ലോൺകിട്ടിയോ..??”””_ മീനാക്ഷിയ്ക്ക് ഒടുക്കത്തെകൗതുകം…

“”…ഇല്ല… അവരുടെവായീന്നു നല്ലതെറികിട്ടി..!!”””_ ശ്രീ പൂരിപ്പിച്ചു… അതുകേട്ടിവരെല്ലാംകൂടെന്നെ ആക്കിച്ചിരിയ്ക്കുന്നുണ്ടായ്രുന്നു…

അപ്പോഴേയ്ക്കും
ജോക്കുട്ടന്റച്ഛനുമമ്മേം ചേച്ചിയുടച്ഛനുമമ്മേംകൂടി അടുക്കളയിലേയ്ക്കുവന്നു… എവിടെയൊക്കെയോ കറങ്ങിനടന്നിട്ടുള്ള വരവാണ്…

“”…യ്യോ.! ഇതാരൊക്കെയാ
വരുന്നേ..??കണ്ടിട്ട്
പറമ്പുമുഴുവൻ കറങ്ങിനടന്നു പ്രേമിയ്ക്കുവായ്രുന്നെന്നു തോന്നുന്നുണ്ടല്ലോ..??!!”””_ അവരെക്കണ്ടതും
മീനാക്ഷിയിരുന്നങ്ങു ചാർത്തി… അതുകേട്ടതും അമ്മയുടെ
മുഖത്തൊരു
നാണമൊക്കെവന്നു…

“”…അതേ…
കളംവരയ്ക്കുന്നതൊക്കെ
കൊള്ളാം… ടെയ്ലിന്റെ ഡിസൈനൊന്നും മാറ്റിക്കളയരുത്… വല്യച്ഛന് ദേഷ്യംവരും… അല്ലേടാ സിത്തൂ..??!!”””_ അമ്മയുടെ നാണംകണ്ടതും
ശ്രീയിരുന്നു ചെറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *