ഞങ്ങളെക്കണ്ടതും കൂട്ടിയിട്ടിരുന്നതിൽനിന്നും ഒരു ക്യാരറ്റുകൂടിയെടുത്ത് കടിച്ചുകൊണ്ട് മീനാക്ഷിയൊതുങ്ങിത്തന്നു…
“”…ആ… നീയിവടെ നിൽപ്പുണ്ടായ്രുന്നോ..??”””_ അതിനടുത്തായിനിന്ന ജോക്കുട്ടനെക്കണ്ട് ശ്രീചോദിച്ചു…
“”…എടാ… പെട്ടെന്നുവാടാ… ഒന്നീ തേങ്ങയൊക്കെ ചിരണ്ടാൻ സഹായ്ക്കെടാ..!!”””_ ഒരു തേങ്ങാമുറിയെടുത്ത്
ശ്രീയുടെനേരേനീട്ടി ജോക്കുട്ടൻപറഞ്ഞു…
“”…വേറെ ചിരവയുണ്ടോ..??”””_ ജോക്കുട്ടൻനീട്ടിയ തേങ്ങാമുറിയും മേടിച്ചുകൊണ്ട് ശ്രീ നിന്നുതിരിഞ്ഞു… ഉടനെ,
“”…എടിയേ… ഇവടെ വേറെ ചിരവയുണ്ടേലെടുത്തേ..!!”””_ ന്ന് ജോക്കുട്ടൻ ചേച്ചിയോടായി വിളിച്ചുപറഞ്ഞതും,
“”…ചായ്പ്പിലിരുപ്പുണ്ട്… ഞാനെടുത്തിട്ടുവരാം..!!”””_
ന്നുംപറഞ്ഞ് അമ്മായി പോകാനായിത്തുടങ്ങി…
“”…വേണ്ടാന്റീ അതു ഞാനെടുത്തോളാം… നിങ്ങളു ഫ്രണ്ടിലേയ്ക്കുചെന്ന് വരുന്നവരെയൊക്കെ സ്വീകരിച്ചാമതി… ഇവടത്തെക്കാര്യം ഞങ്ങളുനോക്കിക്കൊള്ളാം..!!”””_ ചേച്ചിപറഞ്ഞു… കേട്ടതും,
“”…ആ.. അതുവരെ മാമനൊന്നു വായുംതുറന്ന് മലർന്നുകിടന്നേ… ചിരണ്ടാൻപറ്റോന്നു ഞാനൊന്നുനോക്കട്ടേ..!!”””_
ന്നായി ശ്രീ… അതിന്,
“”…നിന്റച്ഛനെ വിളിച്ചുകിടത്തി ചിരണ്ടിയ്ക്കെടാ കോപ്പേ..!!”””_ ന്നുംപറഞ്ഞ് മാമനൊരു കത്തിയെടുത്ത് കയ്യിൽക്കിട്ടിയ വെള്ളരിയ്ക്ക കുറുകേമുറിച്ചു…
“”…അതുപറഞ്ഞപ്പോഴാ…
ചെറിയച്ഛൻ ഇന്നിങ്ങെത്തൂലേ..??”””_ അതിനിടയിൽ ഞാൻചോദിച്ചതിന്,
“”…വരൂന്നാടാ പറഞ്ഞേക്കുന്നേ… എപ്പൊയെത്തോ ആവോ..??”””_ ന്ന് ചെറിയമ്മ ആത്മഗതംപറഞ്ഞു…