എന്റെ ഡോക്ടറൂട്ടി 29 [അർജ്ജുൻ ദേവ്]

Posted by

“”…അതാക്കൊച്ചെടുത്തിട്ട് പോണതുകണ്ടു..!!”””_
അവടെനിന്നൊരു ചേച്ചിയാണ് മറുപടിപറഞ്ഞത്…

“”…ആര്..?? തക്കുടുവാ..??
അവനെന്താ പ്രത്യേകം വെച്ചുതീറ്റ തുടങ്ങിയോ..??”””_
ഞാൻ ചോദ്യഭാവേന പറഞ്ഞചേച്ചിയെനോക്കി…

“”…അല്ല… അതെടുത്തിട്ടുപോയത് മോന്റെപെണ്ണാ..!!”””_ കൂടെനിന്ന ചേച്ചിക്ലിയറാക്കി…

“”…മീനാക്ഷിയോ..?? ഇല്ല… ഞാനിതുവിശ്വസിയ്ക്കില്ല…
വെറുതേ എന്റെഭാര്യയെ
കള്ളിയാക്കാൻ നോക്കുന്നോ..??”””_ ഞാൻനിന്നു തെറിച്ചതും,

“”…അല്ല… ആ
കൊച്ചതുമെടുത്തങ്ങോട്ടു പോയാരുന്നല്ലോ..!!”””_ ആ ചേച്ചി മീനാക്ഷിയിരുന്നിടം ചൂണ്ടിക്കൊണ്ട്പറഞ്ഞു…

“”…ഹോയ്.! പച്ചക്കറിയാണോ തിരക്കുന്നേ..?? അതിവിടിരുപ്പുണ്ട്..!!”””_ മീനാക്ഷിയുടടുത്തായിനിന്ന ഒരുചേച്ചി വിളിച്ചുപറഞ്ഞതും മീനാക്ഷിയും കൈകാണിച്ചു…

“”…പച്ചക്കറി ഞാനിങ്ങു കൊണ്ടുവന്നായ്രുന്നു..!!”””_ അവൾവിളിച്ചുപറഞ്ഞു… കേട്ടതും എനിയ്ക്കങ്ങടു പൊളിഞ്ഞുവന്നതാണ്;

…ഇത്രേന്നേരമെന്താ
ഇവൾടെവായിൽ അപ്പംചുട്ടു വെച്ചിരുന്നോ..??

അപ്പോഴേയ്ക്കും ചേച്ചിയെന്നേം പിടിച്ചോണ്ട് ജോക്കുട്ടനും
മീനാക്ഷിയും നിന്നിരുന്ന കൗണ്ടർടോപ്പിനടുത്തേയ്ക്കു നടന്നു…
അതിനിടയിൽ ശ്രീക്കുട്ടനും മാമനുംകൂടവിടേയ്ക്കു വന്നായ്രുന്നു…

“”…ആ… നിങ്ങളെത്തിയാ..??
വാ… സാമ്പാറിനും അവിയലിനുമൊക്കെയുള്ള പച്ചക്കറിയിരിയ്ക്കുവാ… മൂന്നുപേരുംകൂടി അതൊന്നു റെഡിയാക്കിത്താ..!!”””_ പറഞ്ഞുകൊണ്ട് ചേച്ചി ഞങ്ങളെമൂന്നിനേം പച്ചക്കറിയുടടുത്തായി കൊണ്ടാക്കി…

Leave a Reply

Your email address will not be published. Required fields are marked *