അങ്ങനെതിന്റെ ഭംഗിയും നോക്കിനിയ്ക്കുമ്പോഴാണ് ഒരു തേങ്ങയുമെടുത്തോണ്ട് ചേച്ചിയപ്പുറത്തെ വശത്തുകൂടി പോകുന്നതുകാണുന്നത്… വഴിയേപോണ വയ്യാവേലി തോട്ടിയിട്ടുപിടിയ്ക്കാനും വടി കൊടുത്തടിവാങ്ങാനും പ്രത്യേകകഴിവായതിനാൽ ജോക്കുട്ടനതുകണ്ടതും വീണ്ടുംകൃമികടിച്ചു…
“”…ഈ തേങ്ങേംമാങ്ങേമൊക്കെ
ഇപ്പൊ തപ്പിനടക്കുന്നേയുള്ളോ..?? ബാക്കിയുള്ളോരു തിന്നാൻവരുമ്പോ എന്തേലുമവിടെ കാണുവോ..??”””_
ഒരാവശ്യവുമില്ലാതെ വിളിച്ചുകൂവിയതിന്,
“”…എന്നാപ്പിന്നെ
ബാക്കിയുള്ളോരു വന്നങ്ങോട്ടു ചെയ്തുകാണിയ്ക്ക്..!!””‘_ എന്നുംപറഞ്ഞു ചേച്ചി നമ്മടെയടുത്തേയ്ക്കു
വന്നപ്പോഴാണ് പണിപാളീന്നു ബോധ്യമായത്…. ആദ്യം തമാശയാണെന്നാണ് കരുതിയതെങ്കിലും ചേച്ചിവന്നു കയ്യിൽപ്പിടിച്ചു വലിച്ചപ്പോൾ സീൻമാറി… ഉരുണ്ടുപിടിച്ചുശ്രമിച്ചിട്ടും ചേച്ചി വിടാതെപിടിച്ചതോടെ ജോക്കുട്ടൻപെട്ടു…
“”…ഡീ… എന്നേംകൊണ്ടുപോയിട്ട് യാതൊരുകാര്യോമില്ല… നീയീ സിദ്ധുനേംകൊണ്ട് പോ… അവനാകുമ്പോ പണിയേലുമറിയാം..!!”””_
അതിനിടയ്ക്കാ പരമനാറി എന്നെക്കൂടിപിടിച്ചിട്ടു…
“”…എന്നെയോ..?? അതങ്ങു പള്ളീപ്പോയി പറഞ്ഞേച്ചാമതി..!!”””_ പറഞ്ഞു തീർന്നില്ല… അതിനുമുന്നേ പിടിവീണിരുന്നു…
“”…പള്ളീൽപോകാനൊക്കെ ഇനീംസമയമുണ്ട്… തൽക്കാലം മക്കളിങ്ങോട്ടു വാ..!!”””_ ന്നുംപറഞ്ഞ് ഒറ്റവലി… ഒന്നെതിർക്കാനൊക്കെ നോക്കിയെങ്കിലും ഒന്നുംവിലപ്പോയില്ല…
ഞങ്ങൾക്കു പിടിവീണതുകണ്ട് അറിയാതൊന്നു കളിയാക്കിച്ചിരിച്ചുപോയ അച്ഛന്മാരേംതൂക്കിയെടുത്ത് ചേച്ചി കോറംതികച്ചു… പരസ്പരംനോക്കി നെടുവീർപ്പിടാൻമാത്രമേ എല്ലാവർക്കും കഴിയുമായ്രുന്നുള്ളൂ… തൂക്കിയെടുത്തുപോകാനുള്ള സ്വാതന്ത്രമാകാത്തതുകൊണ്ടുമാത്രം ശ്രീയോടുംമാമനോടും,