ഇതെങ്കിലും കിട്ടിയതുഭാഗ്യമെന്നമട്ടിൽ ആ ചിപ്സിൽക്കേറിപ്പിടിച്ച ശ്രീക്കുട്ടൻ തിരിഞ്ഞവനെ നോക്കുമ്പോഴേയ്ക്കും,
“”…പിന്നേ… ദോ… ദവടെ രണ്ടു കരിങ്കല്ല്കിടപ്പുണ്ട്… അത്യാവശ്യം കനവുംകാണും… മതിയാവോ..??”””_ ന്നുള്ള ചേച്ചിയുടെചോദ്യമെത്തി…
“”…ഹൈ… നല്ല ഫ്രഷ്കോമഡി…
ഇപ്പൊ പെറ്റിട്ടതേയുണ്ടാവൂ..!!”””_ ചേച്ചിയുടെചളിയ്ക്ക് ജോക്കുട്ടൻതിരിച്ചടിച്ചതും അവനെയൊന്നു നോക്കിപ്പേടിപ്പിച്ചുകൊണ്ട് ചേച്ചിയകത്തേയ്ക്കു കേറി…
“”…ആകെ
തൊണ്ടനനയ്ക്കാനെന്തേലും കൊണ്ടേത്തരുന്നത് ആ പെണ്ണുമ്പിള്ളയാണ്…
ഓരോന്നുപറഞ്ഞു ചൊറിഞ്ഞ് അവരെക്കൂടി മടുപ്പിച്ചോളും… മരവാഴ..!!”””_ ജോക്കുട്ടൻകേൾക്കാതെ എന്നോടായി ശ്രീ പിറുപിറുത്തു…
…ഇതു നീയെന്തിനാ എന്നോടുപറയുന്നേ..??_ ന്നു ചോദിയ്ക്കാൻതുടങ്ങിയ ഞാൻ പെട്ടെന്നെന്തോ ഓർത്തിട്ടെന്നപോലെ വാ കൂട്ടിപ്പിടിച്ചു… അതുവല്ലതും ചോദിച്ചാൽ ഈ പന്നി നേരിട്ടുചെല്ലും… അതിനേക്കാൾ നല്ലത് ഞാൻതന്നെ കേൾക്കുന്നതാ…
അങ്ങനെ ജ്യൂസുംകുടിച്ച് കുറേനേരം ചുറ്റിപ്പറ്റിരുന്ന് ഓരോന്നോക്കെ തള്ളിമറിച്ചിരുന്നപ്പോഴേയ്ക്കും ശ്രീയുംമാമനും ജോക്കുട്ടനുമായി കുറെയൊക്കെയടുത്തു… ഇപ്പൊ അവരുമത്യാവശ്യം കൗണ്ടറടിയ്ക്കാനൊക്കെ തുടങ്ങിയിട്ടുണ്ട്… അങ്ങനെയാ പണിയൊക്കെ ഏറെക്കുറെതീർത്ത് ഡെസ്ക്കും കസേരയുമൊക്കെ ലെവലിലടുക്കിയിട്ടപ്പൊ ഞങ്ങൾക്കും ചെറിയൊരു സന്തോഷമൊക്കെ തോന്നാതിരുന്നില്ല… നല്ല കളർഫുൾ കവറുകളായതിനാൽ ഫുൾസെറ്റാക്കിയിട്ടിട്ട് കാണുമ്പോൾ നല്ലലുക്ക്ണ്ട്… അതു നമ്മളാണ് ചെയ്തതെന്നോർക്കുമ്പോ വല്ലാത്തൊരുസുഖവും…