“”…ചുമ്മായിരിയ്ക്കുന്ന
നേരത്ത് നമുക്കീ ടേബിളിനും കസേരയ്ക്കുമൊക്കെ കവറിട്ടുവെച്ചാലോ..??”””_ ചോദിച്ചുകൊണ്ടവനെഴുന്നേറ്റതും ശ്രീപറയുന്നേലും കാര്യമുണ്ടെന്നെനിയ്ക്കും തോന്നി…
…ഇവനെവിളിച്ചത് എന്റൈഡിയയ്പ്പോയി… അല്ലായ്ന്നേ എടുത്തെറിഞ്ഞേനെ ഞാൻ..!!
“”…അതേ… ചുമ്മാ തോന്നുന്നപോലെ
വാരിവിതറാനിത് തുണിക്കടയല്ല, ഇതൊക്കെ സെറ്റാക്കാനൊരു സ്റ്റൈലൊക്കെണ്ട്..!!”””_ ശ്രീ ക്ഷമകെട്ടുനിന്നലറുവായ്രുന്നു… എന്നാലപ്പോഴും അവനതൊന്നും മനസ്സിലായില്ല…
“”…എന്തോന്ന് സ്റ്റൈലെഡേ… ഇതൊക്കെ സിമ്പിളല്ലേ..?? മൂന്നാലുമൊട്ടുസൂചി കുത്തുന്ന കാര്യമേയുള്ളൂ… നമ്മളിതെത്രെ ചെയ്തതാ… ഇതൊന്നു ചെയ്തുകൊടുത്താൽ ആ പിള്ളേർക്കത്രേംപണി കുറയൂലോ..!!”””_ അവൻ കൂളായിപറഞ്ഞിട്ട് പണിതുടങ്ങി… കേൾക്കാൻ കാത്തുനിന്നപോലെ അവന്റച്ഛനും അമ്മായച്ഛനും കൂടെക്കൂടുവേംചെയ്തു…
ഞാനാണേലന്നേരമത്രേം ഈ നന്മമരത്തിന്റെ വേരെവിടേന്നർത്ഥത്തിൽ അവനെയടിമുടി നോക്കുവായ്രുന്നു…
“”…ഈ കാറ്ററിംങ്ങുകാരാരാ ഇവന്റെതന്തമാരോ..?? ഇവനത്രയ്ക്കങ്ങടു വിങ്ങാൻ..??
ദേ… ഞാൻവല്ലോം വിളിച്ചുപറയുംകെട്ടോ… പട്ടിഷോ കാണിയ്ക്കുന്നേനൊക്കൊരു പരിധിയുണ്ട്..!!”””_ ശ്രീ എന്റെനേർക്കുതുള്ളി…
ഞാനാകട്ടെ ചെകുത്താനുംകടലിനും നടുക്കെന്നമട്ടിലുമായി… അവനോടു പണിയാൻപറയാനും പറ്റൂല്ല, മറ്റവനോടു നിർത്താൻപറയാനും പറ്റൂല്ല… ഒന്നുവില്ലേലും നമ്മടെപെങ്ങടെ കല്യാണത്തിനുവന്നിട്ട് ഇവടത്തെപ്പണിയല്ലേ ചെയ്യുന്നത്..??!!