എന്നാലെല്ലാരുമെന്നെ കേട്ടുനിൽക്കുന്നെന്നല്ലാതെ ആരുമൊന്നും മിണ്ടുന്നുണ്ടായില്ല…
അപ്പോളച്ഛൻവീണ്ടും കൂട്ടുകാരനെ സപ്പോർട്ടുചെയ്യാനായി ശ്രെമിച്ചു;
“”…എടാമോനേ… നീയിതെന്തൊക്കെയാടാ ചിന്തിച്ചുകൂട്ടുന്നേ..?? അവനങ്ങനൊന്നും ചെയ്യില്ല… ഇതിപ്പോൾ നിങ്ങടെ ക്ലാസ്സൊത്തിരിപ്പോയില്ലേ..?? അതിന്റെദേഷ്യമാ… പിന്നെ നിങ്ങളെക്കണ്ട് നിങ്ങളോടെ കളിച്ചുനടന്നപ്പോൾ ഞങ്ങളുമക്കാര്യം വിട്ടുപോയി… അതാപറ്റീത്..!!”””
“”…ഏയ്.!
ഇതൊക്കെയങ്ങേരുടെ ഉടായിപ്പാ…
അന്നിങ്ങോട്ടേയ്ക്കുവരാൻ
പറ്റില്ലാ, ഇവൾക്കു ക്ലാസ്സുണ്ടെന്നു പറഞ്ഞപ്പോൾ അതൊന്നും സാരമില്ലാന്നുപറഞ്ഞ് പറഞ്ഞുവിട്ടതാ… അതന്നങ്ങേരുടെ ആവശ്യമായ്രുന്നൂ… പിന്നെ ക്ലാസ്സുമിസ്സായതായ്രുന്നൂ അയാൾക്കത്രയ്ക്കു തൊലിഞ്ഞുപോയതെങ്കിൽ, ഇപ്പോഴാണോ പുള്ളിയ്ക്കു നേരംവെളുത്തത്… ഈ കണ്ടദിവസം മുഴുവൻ ഇവള് ക്‌ളാസ്സുകളഞ്ഞുതന്നെ നിൽക്കുവായ്രുന്നു… എന്നിട്ടന്നൊന്നുമില്ലാത്ത കഴപ്പെന്തായിപ്പൊ വന്നേ..?? കീത്തൂന്റെകല്യാണം..!!”””_ മറുപടി ഞാൻ ഒറ്റശ്വാസത്തിൽപ്പറഞ്ഞതും അച്ഛനൊന്നുപകച്ചു…
പിന്നെ കുറച്ചു നേരത്തേയ്ക്കൊന്നും മിണ്ടീതുമില്ല…
ശേഷം,
“”…മോനേ.. ഡാ.. എന്നാലും നിന്റച്ഛനത്രകാര്യായ്ട്ടു വിളിയ്ക്കുമ്പോൾ പോകാതിരിയ്ക്കുന്നത് ശെരിയാണോ..??”””_ മടിച്ചിട്ടാണേലും പുള്ളിയങ്ങനെ ചോദിച്ചപ്പോൾ ഞാനങ്ങില്ലാണ്ടായ്പ്പോയി…
“”…പറഞ്ഞുവിടുവാല്ലേ..??”””_ അച്ഛന്റെമുഖത്തുനോക്കി അതു ചോദിയ്ക്കുമ്പോൾ ഞാനറിയാതെതന്നെ എന്റെ തൊണ്ടയിടറിയിരുന്നു…