എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

“”…അച്ഛാ… അതുപിന്നെ ഞാൻ..”””_ അതിനിടയിലെന്തോ പറയാനായി മീനാക്ഷിശ്രെമിച്ചെങ്കിലും അതൊന്നുംകേട്ടഭാവം നടിയ്ക്കാതെ പുള്ളിതുടർന്നു;

“”…ഒന്നൂല്ലേലും ബേസിക് മാനേസെന്നൊരു കാര്യമുണ്ട്… പിറന്നാളിനു പങ്കെടുക്കാനായിപ്പോയാൽ പങ്കെടുത്തിട്ടിങ്ങു പോരണം…
അല്ലാതവടെന്നിറങ്ങാതെ
കിടക്കുവല്ലചെയ്യേണ്ടത്… അവന്റെകാര്യംപോട്ടേ… വിവരമില്ലെന്നുപറയാം… എന്നാ നീയുമവന്റൊപ്പംകൂടി വകയ്ക്കു കൊള്ളാണ്ടായോ..??”””_ അയാള് വീണ്ടുംനിന്നുതെറിച്ചു…

എന്നാലത്രയുംപേര് കേട്ടുനിൽക്കേ അങ്ങനെപറഞ്ഞതെന്തോ എനിയ്ക്കങ്ങട് സഹിയ്ക്കാൻപറ്റീല…

“”…ഇത്രേമത്യാവശ്യപ്പെട്ട് നിന്നെയങ്ങോട്ടു വിളിച്ചുവരുത്താനീ വയസ്സാംകാലത്ത് ഇങ്ങേർടെമറ്റവൾക്കു കൊരുത്തുണ്ടായോന്ന് ചോദിയ്ക്കെടീ..!!”””_ തന്തപ്പടി കേൾക്കണമെന്ന ഒറ്റയുദ്ദേശത്തോടുകൂടി
ഞാനെന്റെ ശബ്ദംമുഴക്കീതും കേട്ടുനിന്നവരെല്ലാം മൂക്കത്തു വിരലുവെച്ചുപോയി…

“”…ആ.! നീയോ മുടിയാനായ്ട്ടൊണ്ടായോൻ… നീയേതിലേ വേണമെങ്കിലും
പൊക്കോ… എന്നാലതുപോലല്ലാ പെങ്കൊച്ചിന്റെകാര്യം… അതിനിപ്പൊത്തന്നൊത്തിരി ക്ലാസ്സുമിസ്സായി… അതോണ്ട് ദയവുചെയ്താക്കൊച്ചിന്റെ ഭാവിനശിപ്പിയ്ക്കരുത്… അപേക്ഷയാണ്..!!”””

“”…അതിനു ഞാനായ്ട്ടാരേം..”””_ അയാളുപറഞ്ഞതിനു മറുപടിയായി നാവുയർത്തിയെങ്കിലും എനിയ്ക്കുപറയാനുള്ളത് കേൾക്കാമ്പോലും നിൽക്കാതെ അയാള് കോള്കട്ടാക്കി…

“”…തൊലിയ്ക്കാനായ്ട്ട്..!!”””_ ഉള്ളിലെ കലിപ്പടക്കാനാവാതെ ഡയനിങ്ടേബിളിനിട്ട് ഇടിച്ചുകൊണ്ട് ഞാനാ ദേഷ്യമടക്കാനായി ശ്രെമിയ്ക്കുമ്പോൾ കൂടിനിന്നയെല്ലാരുടേം കണ്ണുകൾ ഞങ്ങടെ മേലായ്രുന്നു…

Leave a Reply

Your email address will not be published. Required fields are marked *