“”…ഏഹ്.! ഡാ വീട്ടിന്നമ്മയാണല്ലോ… ഇതെന്തോപറ്റി ഇപ്പൊപ്പെട്ടെന്നൊരുവിളി..??”””_ കഴിയ്ക്കുന്നതിനിടയിൽ ഡിസ്പ്ളേയിലേയ്ക്കു നോക്കിക്കൊണ്ട് പറഞ്ഞശേഷം ഫോൺ അറ്റൻഡ്ചെയ്തയവൾ ലൗഡ്സ്പീക്കറിലിട്ട് ടേബിനു പുറത്തായിവെച്ചു…
“”…ആ.! പറഞ്ഞോ അമ്മേ… സുഖമാണോ..?? രണ്ടൂസായ്ട്ട് ഇങ്ങോട്ടേയ്ക്കുള്ള വിളിയൊന്നും കാണാണ്ടായപ്പോൾ മറന്നൂന്നാകരുതിയെ..!!”””_ പറഞ്ഞശേഷം
ചമ്മന്തിയിലേയ്ക്കു മുക്കിയ ദോശ വായിലേയ്ക്കു വെയ്ക്കുന്നതിനൊപ്പം എല്ലാരേംനോക്കി മീനാക്ഷിയൊന്നു ചിരിച്ചു…
എന്നാൽ അതിനു തിരിച്ചുള്ളമറുപടി ഞങ്ങളെല്ലാരേം ഒരുപോലെ ഞെട്ടിച്ചു;
“”…എന്താ നിങ്ങടെയുദ്ദേശം..?? അവിടെത്തന്നെ കൂടാനാണോ..??”””_ കേട്ടതോ അമ്മയ്ക്കുപകരം എന്റെതന്തപ്പടിയുടെ ശബ്ദവും…
“”…ഏഹ്..?? അച്ഛനായ്രുന്നോ..?? എന്തുപറ്റിയച്ഛാ വിശേഷിച്ച്..??”””_ ഒന്നുപതറിയെങ്കിലും അതുപുറത്തു കാണിയ്ക്കാതെ മീനാക്ഷിചോദിച്ചു…
ഉടനെ പുള്ളിയൊരു പൊട്ടിത്തെറിയായ്രുന്നു;
“”…അവനോ വീട്ടിക്കേറണോന്നോ കോളേജിപ്പോണോന്നോ പഠിയ്ക്കണോന്നോരു ചിന്തയില്ല… അതുപോലാണോ നീ..?? നീയൊന്നൂല്ലേലുമൊരു ഡോക്ടറല്ലേ..?? അപ്പതിന്റൊരു റെസ്പോൺസിബിലിറ്റി ഈ സൊസൈറ്റിയോടു കാണിയ്ക്കണ്ടേ..?? മാത്രല്ല, നിന്റെസ്റ്റഡീസോ..?? എത്രക്ലാസ്സാണ് മിസ്സാക്കിയേന്നൊരു ചിന്തയുണ്ടോ നെനക്ക്..?? അവസാനം ഞാനായ്ട്ട് നിന്റെഭാവികളഞ്ഞൂന്നേ എല്ലാരുമ്പറയൂ… അതുകൂടെ കേൾപ്പിയ്ക്കാനായ്ട്ടായ്രിയ്ക്കും പോയടത്തുതന്നെ കെട്ടിപ്പേറിക്കിടക്കുന്നേ..!!”””