എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

ഉടനെ,

“”…അല്ലാ… ഞങ്ങളടിയാന്നെങ്ങനാ നിങ്ങളറിഞ്ഞേ..??”””_ ചോദ്യഭാവത്തിലവൻ തന്തയെനോക്കീതും,

“”…പിന്നേ… ഞങ്ങളു പൊട്ടന്മാരാണല്ലോ..?? ഈ പഞ്ചായത്തുമൊത്തം കേട്ടുകാണും നിന്റെയൊക്കെ ചെലപ്പ്… അല്ല, അറിയാഞ്ഞിട്ടു ചോദിയ്ക്കുവാ, നീയൊക്കവിടെക്കിടന്നു കള്ളുകുടിയ്ക്കുവായ്രുന്നോ അതോ ഗുസ്തി പിടിയ്ക്കുവായ്രുന്നോ..?? നാട്ടുകാരെപ്പോലും ഒറക്കാതെ എന്നാഒരു ബഹളവാടാ..??”””_ ചേച്ചിയുടച്ഛനാണത് ചോദിച്ചത്…

“”… ആ.! ഞാനപ്പഴേയിവരോടു പറഞ്ഞതാ അധികമൊച്ച വെയ്ക്കല്ലേന്ന്..!!”””_ ഞങ്ങളെയൂക്കിയവൻ ഡയലോഗുവിട്ടു…

അതിന്,

“”…എന്നാലാപ്പറഞ്ഞതു കേട്ടാ ഞങ്ങളെണീറ്റത്..!!”””_ ന്നൊരൊറ്റ അടിയായ്രുന്നൂ അച്ഛൻ…

കേട്ടതും ഞങ്ങളുവെച്ചൊന്നു ചിരിച്ചു…

ജോക്കുട്ടനാണേൽ എന്തുപറയണമെന്നറിയാതെ നിൽക്കുമ്പോൾ,

“”…വാ… പോവാം… മതി നിന്നുതീട്ടമായത്..!!”””_ ന്നുംപറഞ്ഞ് ഞാനവനേംകൂട്ടി പോകാനായിത്തുടങ്ങി…

അപ്പോഴേയ്ക്കും അമ്മയും സീതാന്റിയുംകൂടെത്തി;

“”…വാ പിള്ളേരേ… വന്നുവല്ലോം കഴിയ്ക്ക്..!!”””_ ന്നു പറഞ്ഞിട്ട് അച്ഛന്റെനേരേതിരിഞ്ഞ്;

“”…നിങ്ങളീ കുപ്പിയെല്ലാങ്കൂടൊന്ന് എടുത്തോണ്ട്പോകുവോ..?? ഒന്നാമതേസ്ഥലമില്ല… അതിന്റെടെയ്ക്കാ..!!”””_ ന്നു പറഞ്ഞൊന്നു കലിപ്പിയ്ക്കുവേം ചെയ്തു…

“”…പിന്നേ സ്ഥലം… ഇവിടിപ്പൊ സർവാണിസദ്യയല്ലേ ഒണ്ടാക്കിവെച്ചേക്കുന്നത്… ആകെമൂന്നാല് ഒണക്കദോശേം കുറച്ചു കടലാക്രമണോമല്ലേയുള്ളൂ..??”””_ മറുപടിയായി അങ്ങനെപറഞ്ഞെങ്കിലും കുപ്പിയൊക്കപ്പോഴേ മാറ്റിക്കൊടുക്കാനവരും നമുക്കൊപ്പംകൂടി…

Leave a Reply

Your email address will not be published. Required fields are marked *