ഞാനതാസ്വദിച്ചു വാരിത്തട്ടുന്നതുകണ്ടിട്ട് കട്ടയ്ക്കു കട്ടയ്ക്കെന്നപോലെ മീനാക്ഷിയും കോരിക്കമിഴ്ത്തുന്നതു കണ്ടപ്പോൾ ചെറിയൊരുസങ്കടം…
ഇവളിത് കോമ്പറ്റീഷനായ്ട്ടെടുക്കുവോ..??
എങ്കിപ്പിന്നെ ഇനിയൊന്നുപ്പു നോക്കാൻകൂടി പറ്റില്ല…
പെട്ടെന്നാണെന്റെ തലയ്ക്കുള്ളിൽ മറ്റേക്കൊള്ളിയാൻ വെട്ടീത്…
ഉടനേചോദിച്ചു;
“”…അമ്മേ… ഇതില്‍ പോട്ടിയിട്ടിട്ടുണ്ടോ..??”””_ മീനാക്ഷിയെ പാളിനോക്കിയാ ചോദ്യമിട്ടതും പ്ളേറ്റിലേയ്ക്ക് തീട്ടംകോരിയിട്ടെന്നപോലെ മീനാക്ഷിയുടെ മുഖംമാറി…
ആ ഭാവത്തോടെതന്നെ അവളാപ്പാത്രത്തിലെ കഷ്ണങ്ങളിലേയ്ക്കും എല്ലാരുടേം മുഖത്തേയ്ക്കും മാറിമാറി നോക്കുവേംചെയ്തു…
അതിന് അമ്മയെന്റെനേരേ
ഒറ്റച്ചാട്ടമായ്രുന്നൂ;
“”…ഇവനെയിന്നു ഞാൻ.! ഒന്നുമിണ്ടാണ്ടിരിയ്ക്ക് ചെർക്കാ… ആ കൊച്ചെന്തേലുമൊന്ന് തിന്നോട്ടെ..!!”””_ ന്ന് പറഞ്ഞശേഷം മീനാക്ഷിയുടെ നേരേതിരിഞ്ഞവർ കൂട്ടിച്ചേർത്തു;
“”…എന്റകൊച്ചേ… അതിലാരും പോട്ടിയൊന്നുമിടത്തില്ല… നീയിവന്റെ കൂത്തുകേട്ട് തുള്ളാൻനിന്നാൽ ഇവിടെ പട്ടിണികിടന്ന് ചാവത്തേയുള്ളൂ… പറഞ്ഞേക്കാം ഞാൻ..!!”””
“”…ഇതെന്താ പ്രശ്നം..??”””_ എല്ലാം കണ്ടുംകേട്ടുമിരുന്ന ചേച്ചിയുടെ അച്ഛനാണതു തിരക്കീത്…
ഉടനേ ചേച്ചിയുമിടപെട്ടു;
“”…എന്റച്ഛാ… ഈപെണ്ണ് കഴിയ്ക്കാനായ്ട്ട് എന്തു കയ്യിലെടുത്താലും അപ്പൊത്തുടങ്ങുമവൻ ഓരോ കുരുത്തക്കേടും കൊണ്ട്..!!”””
“”…ഓ.! ഞാനിങ്ങനെ നിൽക്കുന്നോണ്ട് ഇവടത്തെ ആധാരമൊക്കെ അലമാരയിലിരിയ്ക്കുന്നു… അല്ലേലതും പണയംവെച്ച് ഇവക്കു തീറ്റകൊടുക്കേണ്ടി വന്നേനെ..!!”””