എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

എന്നാലതൊന്നുമവനൊരു വിഷയമേയായ്രുന്നില്ല…

കക്ഷി ഫുൾകൂളായ്ട്ട്
ചേച്ചിയെത്തട്ടിവിളിച്ചു;

“”…ഡീ… എഴുന്നേറ്റേ… മതിയുറങ്ങീത്..!!”””_ രണ്ടുമൂന്നുപ്രാവശ്യം തട്ടിക്കൊണ്ട് എഴുന്നേൽപ്പിയ്ക്കാൻ നോക്കിയെങ്കിലും ആരുകേൾക്കാൻ..??

“”…നല്ല ക്ഷീണംകാണോടാ… ഉറങ്ങിക്കോട്ടേ… എണീപ്പിയ്ക്കണ്ട..!!”””_ ജോക്കുട്ടൻവീണ്ടും ചേച്ചിയെ തട്ടിയുണർത്താനായി ശ്രെമിയ്ക്കുന്നതുകണ്ട് മീനാക്ഷിപറഞ്ഞു…

“”…എന്നാലൊന്നു
പിടിയ്ക്കെടാ… നമുക്ക്
റൂമിലേയ്ക്കുകിടത്താം..!!”””_ മീനാക്ഷിയുടെ അഭിപ്രായംമാനിച്ച് ജോക്കുട്ടനെന്നെ നോക്കി…

അങ്ങനൊരുവിധം വലിച്ചുപൊക്കിയെടുത്തിട്ടുപോയി റൂമിൽക്കിടത്തിയശേഷം അച്ചൂനെയുണർത്താനായി പോകാൻതുടങ്ങുമ്പോൾ അവനെന്നെതടഞ്ഞു…

“”…കുറച്ചുനേരംകൂടി
അവളുറങ്ങട്ടടാ… നിങ്ങളപ്പോഴേയ്ക്കുംപോയി ഫ്രഷായിവാ..!!”””_ അവന്റെമുഖത്തെയാ
കള്ളച്ചിരിയിൽ എന്തോതരികിട മറഞ്ഞുകിടന്നതിനാൽ പിന്നെ ഞാനൊന്നും പറഞ്ഞില്ല…

പകരം മീനാക്ഷിയേംകൂട്ടി
റൂമിലേയ്ക്കു നടക്കുവായ്രുന്നു…

“”…എടാ… ഇന്നലെയടിച്ചിട്ട് ഞാൻ വാളുവെച്ചായ്രുന്നോ..??”””_ റൂമിലേയ്ക്കു കേറുന്നതിനിടയിൽ അവളുചോദിച്ചു…

“”…എടീ… എനിയ്ക്കെന്റെ തന്തേടെപേരുപോലും ഒർത്തെടുക്കാൻപറ്റാതെ
നിൽക്കുവാ… അപ്പോളിമ്മാതിരി ഊമ്പിയചോദ്യമൊന്നും ചോദിയ്ക്കല്ലേ..!!”””

“”…മ്മ്മ്.! എനിയ്ക്കുമൊന്നും അറിയാമ്മേലടാ… കാലൊന്നും ഉറയ്ക്കാത്തപോലെ… തലയാണേൽ പൊട്ടിപ്പൊളിയുവാ… ഞാനേതായാലുമൊന്നു കുളിച്ചേച്ചുവരാമേ..!!”””_ പറഞ്ഞുകൊണ്ടവൾ ഒരുടവലും ഉടുത്തുമാറാനുള്ള ഡ്രസ്സുമെടുത്ത് ബാത്ത്റൂമിലേയ്ക്കു കേറി…

Leave a Reply

Your email address will not be published. Required fields are marked *