“”…ഇല്ലടീ… കുറച്ചുനാളായി ഭയങ്കരഹങ്കാരം… കുടിപ്പിച്ചിട്ടുതന്നെകാര്യം..!!”””_ ന്നു മറുപടികൊടുത്ത്, ഒരുകൈകൊണ്ട് ചേച്ചിയെപ്പിടിച്ചുവെച്ച് മറുകൈകൊണ്ടവൻ കുടിപ്പിയ്ക്കാനായി ശ്രെമിച്ചെങ്കിലും ചേച്ചികിടന്നു കുതറിയകാരണം കുടിപ്പിയ്ക്കാനായി കഴിഞ്ഞില്ല…
“”…സിദ്ധൂ… ഇതുപിടിച്ചേ… നീ കുടിപ്പിയ്ക്ക്… ഞാൻ പിടിച്ചുതരാം… അച്ചൂ വാടീ..!!”””_ കുപ്പിയെന്റെ കയ്യിൽത്തന്നശേഷം ജോക്കുട്ടൻ ചേച്ചിയുടെ കൈരണ്ടുംകൂടി പിറകിലേയ്ക്കു പിടിച്ചുവെച്ചപ്പോൾ അച്ചുവുംവന്ന് കാലുകൂട്ടിപ്പിടിച്ചു…
പിന്നെ ഞാനുമൊന്നും നോക്കീല; കേറിയിരുന്നങ്ങട് വായിലേയ്ക്കു കവിഴ്ത്തിക്കൊടുക്കുവായ്രുന്നു…
അതിനിടയിൽ,
“”…സിദ്ധൂ… വേണ്ടടാ..!!”””_ ന്നൊക്കെപ്പറഞ്ഞ് ചേച്ചി കേണെങ്കിലും ആരുമൈൻഡാക്കുന്നു..??
തൊണ്ടക്കുഴിയിലേയ്ക്കിറക്കാതെ വായിൽപ്പിടിച്ചിരുന്നതിനെ തൊണ്ടയിൽ ഇക്കിളിയാക്കി ഇറക്കിച്ചുഞാൻ…
അങ്ങനെ ഒരെണ്ണം കുടിപ്പിച്ചുകഴിഞ്ഞപ്പോൾ,
“”…എടാ… ഒരെണ്ണംകൂടി കൊടുക്കടാ..!!”””_ ന്നവൻ പറഞ്ഞു…
അങ്ങനെപോയി അടുത്തതെടുത്തിട്ടു വന്നപ്പോഴും മീനാക്ഷിയെന്നെ തടയാനായി ഒരുശ്രമംനടത്തി…
എന്നാലതൊന്നും വകവെയ്ക്കാതെ ചേച്ചിയ്ക്കടുത്തിരുന്ന് രണ്ടാമത്തേതും വായിലേയ്ക്കു വെച്ചുകൊടുത്തു…
ഇപ്രാവശ്യം വലിയകുതറലോ ബഹളമോയില്ലാതെ അതവരുകുടിച്ചു…
രണ്ടാമത്തേതും കുടിച്ചുകഴിഞ്ഞപ്പോൾ ഞങ്ങളെല്ലാരും ചേച്ചിയെവിട്ടുമാറി…
ഉടനടി നിവർന്നിരുന്നയവർ മൂന്നാല് ചുമചുമച്ചതും പിന്നെ നെടുനീളനൊരു വാളായ്രുന്നു…