എന്നാലതിലൊരു ദേഷ്യത്തിന്റെകണം കണ്ടെത്താനെനിയ്ക്കു കഴിഞ്ഞില്ല…
പകരം, മുഖത്തെവിടെയോ ഒളിഞ്ഞുകിടക്കുന്ന ഒരുനാണംകലർന്ന പുഞ്ചിരിയായ്രുന്നു എന്റെകണ്ണുകളിൽ പതിഞ്ഞിരുന്നത്…
അതുകൂടിയായപ്പോൾ അവനാപ്പറഞ്ഞതിൽ
എന്തൊക്കെയോ കാര്യമുണ്ടെന്നൊരുചിന്ത എന്നിലേയ്ക്കും പകരപ്പെടുവായ്രുന്നു…
അപ്പോൾ പ്രായത്തിൽമൂത്ത പെണ്ണിനെക്കിട്ടിയാൽ ഇങ്ങനേംപല പ്രയോജനങ്ങളൊക്കെ ഉണ്ടായിരുന്നല്ലേ..??!!
“”…ഡാ… അല്ലേത്തന്നെ ഇവൾക്കു പ്രായംകൂടുതലാണെന്ന് ആർക്കാടാതോന്നുക..?? സുന്ദരിയല്ലേ എന്റെ ചേച്ചിക്കുട്ടി… പ്രായംകൂടുതലാണെന്ന് അറിയാവുന്നവർക്ക് മാത്രമല്ലേയറിയൂ… അല്ലാത്തവർക്കറിയത്തില്ലല്ലോ… അല്ലേത്തന്നെ നമ്മളാരേമീ പ്രായോം ആധാറുമൊന്നും കാണിച്ചു ബോധിപ്പിക്കണ്ടല്ലോ..!!
…നിന്റെമീനാക്ഷിയും അതേപോലെതന്നാ… നിങ്ങളുരണ്ടാളും നല്ലചേർച്ചയല്ലേ… ആരേലുംപറയുവോ പ്രായക്കൂടുതലുണ്ടെന്ന്… അതാഞാമ്പറഞ്ഞത്… പ്രായത്തിലൊന്നുമല്ല കാര്യം;
എങ്ങനെ ജീവിയ്ക്കുന്നൂന്നുള്ളതിലാ… ഉള്ളകാലം, അതെത്രയാന്നുവെച്ചാ അടിച്ചുപൊളിച്ചങ്ങു ജീവിച്ചേക്കുക… പിന്നത്തെക്കാര്യം പിന്നെയല്ലേടാ..!!”””_ അവനങ്ങനെ പറഞ്ഞുതീർത്തതും എനിയ്ക്കുംചെറുതായി ചിലതൊക്കെത്തോന്നിത്തുടങ്ങി;
…അപ്പഴീ മൂത്തപെണ്ണിനെ കെട്ടുന്നതൊന്നുമൊരു പ്രശ്നമല്ലാല്ലേ..?? എന്നാപ്പിന്നെ
ഇവരെപ്പോലൊക്കെ ആകുമെങ്കിൽ വേണൊങ്കി മീനാക്ഷിയേയും സഹിയ്ക്കാവുന്നതാണ്…
പക്ഷേയിവളും ചേച്ചിയെപ്പോലെ എന്റെകൂടെ കട്ടയ്ക്കുനിയ്ക്കണം.!