പകരം എനിയ്ക്കു ചെറിയോരസൂയയാണ് തോന്നീത്;
ചേച്ചിയെപ്പോലൊരു പെണ്ണിനെക്കിട്ടിയിരുന്നേൽ എന്തുരസായേനെ…
ഫുൾവൈബിൽ, ഒത്തിരി അടിച്ചുപൊളിച്ച്, എന്റെല്ലാ തോന്നിവാസങ്ങൾക്കും കൂട്ടുനിന്ന്, എന്നെയൊത്തിരി
കെയർചെയ്യുന്നൊരു പെണ്ണ്.!
മനസ്സിലങ്ങനെ ചിന്തിയ്ക്കുമ്പോൾ ഞാനറിയാതെന്റെ കണ്ണുകൾ മീനാക്ഷിയിലേയ്ക്കു നീണ്ടു…
എന്നാലെന്നെത്തന്നെ നോക്കിനിന്ന അവളെക്കണ്ടതും ഞാനൊരുനിമിഷം പകച്ചുപോയി…
ആ പകപ്പവളിലും കണ്ടതോടെന്തോ ഒരാശങ്ക; ഒരുപക്ഷേയിനി ഞാൻ ചിന്തിച്ചതൊക്കെതന്നാവോ അവൾടേംമനസ്സിൽ..??!!
പിന്നേ…
അതിനിച്ചിരി പുളിയ്ക്കും…
അവനെപ്പോലെ പെണ്ണാളനാവാനൊന്നും സിദ്ധൂനെക്കിട്ടില്ല… നന്നാവണേൽ അവളുനന്നാവട്ടേന്ന്.!
“”…നിങ്ങളു കഴിയ്ക്കാൻ വരണുണ്ടോ..??”””_ അകത്തുനിന്നും അമ്മയുടെ ചോദ്യംകേട്ടപ്പോഴാണ് സമയം സന്ധ്യകഴിഞ്ഞെന്നുപോലും ഞാൻശ്രെദ്ധിച്ചത്…
“”…കഴിയ്ക്കാൻ വരണില്ലേ..??”””_ മുറ്റത്തേയ്ക്കു നോക്കിനിന്ന എന്നോടായി മീനാക്ഷിയുടെ ചോദ്യമെത്തി…
അതിനൊന്നുമൂളുമ്പോൾ അവൾ അച്ചുവിനൊപ്പം ഡൈനിങ്ഹോളിലേയ്ക്കു നടന്നിരുന്നു…
“”…എത്രവട്ടം വിളിയ്ക്കണം പിള്ളേരേ..?? വന്നിങ്ങോട്ടിരുന്നേ..!!”””_ മീനാക്ഷിയെപ്പിടിച്ച് കസേരയിലേയ്ക്കിരുത്തിയ
ശേഷം എന്നോടുചോദിച്ചതും മറുപടിയായൊന്നു ചിരിച്ചുകൊണ്ട് അവളിരുന്നതിന് എതിരേയുള്ള കസേരയിലേയ്ക്കിരിയ്ക്കുവായ്രുന്നൂ ഞാൻ…
ആദ്യമായി കാട്ടുപന്നിയിറച്ചി കഴിയ്ക്കാൻപോണതിന്റെ ത്രില്ലിലിരിയ്ക്കുമ്പോൾ ജോക്കുട്ടന്റച്ഛനും ചേച്ചിയുടച്ഛനുംവന്ന് എന്റടുക്കലായിരുന്നു…