എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

സംഗതി എനിയ്ക്കുമത് നന്നായിബോധിച്ചു…

“”…എന്നാൽ കാശെട്.!
ഞാമ്പോയി ചിക്കൻമേടിച്ചിട്ടു വരാം..!!’”‘”_ കാശിനായി കൈനീട്ടീതും,

“”…ഒരുമിനിറ്റ്… ഞാനിപ്പൊക്കൊണ്ടോരാം..!!”””_ ന്നുംപറഞ്ഞ് മീനാക്ഷി റൂമിലേയ്ക്കോടി…

തടയാനായിശ്രെമിച്ച
അച്ചുവിനെ വകവെയ്ക്കാതെ പാഞ്ഞയവൾ നിമിഷനേരത്തിനുള്ളിൽ അഞ്ഞൂറിന്റെ രണ്ടുനോട്ടെന്റെ കയ്യിൽക്കൊണ്ടേത്തന്നു…

“”…ഇതു മതിയാവൂലേ..??”””

“”…ആം..!!”””_ അവൾടെ ചോദ്യത്തിനൊന്നു മൂളിയശേഷം ജോക്കുട്ടന്റെ വണ്ടിയുമായി ഞാനിറങ്ങി…

അത്യാവശ്യം അവിടെയൊക്കെ
പരിചയമായതിനാൽ ഷോപ്പുകണ്ടുപിടിയ്ക്കുന്നതൊന്നും ഒരു ടാസ്ക്കേയായ്രുന്നില്ല…

അങ്ങനെ രണ്ടുകോഴിയേംവാങ്ങി തിരിച്ചെത്തുമ്പോൾ മീനാക്ഷിയും അച്ചുവുമെന്നേയുംകാത്ത് സിറ്റ്ഔട്ടിലുണ്ടായ്രുന്നു…

രണ്ടിന്റേംമുഖത്ത് നല്ലസ്സല് കള്ളത്തരവും…

ചെന്നുകേറിയപാടെ എന്റെകയ്യിൽനിന്നും കിറ്റുംപിടിച്ചുവാങ്ങി അച്ചു അടുക്കളയിലേയ്ക്കു നടന്നു…

എന്താ ഉദ്ദേശോന്നറിയാൻ ഞങ്ങളുപിന്നാലേം…

“”…എന്താടീയത്..??”””_ അടുക്കളയിലെത്തുമ്പോൾ ചേച്ചിയുടെചോദ്യം…

“”…അത്… അതു നാളത്തേയ്ക്കുവേണ്ടി വാങ്ങീതാ..!!”””_ ഒന്നുപരുങ്ങിയെങ്കിലും കൂസാതെയവൾ മറുപടിപറഞ്ഞപ്പോൾ
ചേച്ചിപിന്നൊന്നും ചോദിച്ചില്ല…

സംഗതിസക്സസായീന്നു കണ്ടതും ഒരുചിരിയോടെ ഞാൻ മീനാക്ഷിയെനോക്കി…
ആ സമയമവളുടെ
മുഖത്തുമുണ്ടായ്രുന്നൂ തെളിഞ്ഞൊരുപുഞ്ചിരി…

“”…ഡാ… തൽക്കാലമവിടിരിയ്ക്കട്ടേ… നമുക്കു രാത്രീലെടുക്കാം..!!”””_ കോഴിയെ ഫ്രീസറിലേയ്ക്കുവെച്ച് തിരിച്ചുവന്ന അച്ചുപറഞ്ഞതിന് തലകുലുക്കിക്കൊണ്ട് ഞങ്ങളുമവൾടെ പിന്നാലേകൂടി…

Leave a Reply

Your email address will not be published. Required fields are marked *