“”…അങ്ങനേങ്കിലങ്ങനെ… നീ പ്ലാൻചെയ്തോ… എല്ലാത്തിനും ഞാനുണ്ടാവും കൂടെ..!!”””
“”…ഞാനും..!!”””_ അച്ചുവിന് പൂർണ്ണപിന്തുണ കൊടുത്തുകൊണ്ടതു പറഞ്ഞതും പിന്നിൽനിന്നുമൊരു ശബ്ദം…
തിരിഞ്ഞുനോക്കുമ്പോൾ ഒരു കള്ളച്ചിരിയോടെ നിൽക്കുവാണ് മീനാക്ഷി…
“”…അപ്പൊ രണ്ടൂടെ വെള്ളമടിയ്ക്കാനുള്ള പ്ലാനാല്ലേ..?? എന്നെക്കൂടെക്കൂട്ടീലേല് ഞാനിതെല്ലാരോടും പറയും..!!”””_ ഒരുളുപ്പുമില്ലാതെ ഞങ്ങടെ മുഖത്തുനോക്കിയവൾ പറഞ്ഞതും ഒരുനിമിഷമെന്തുപറയണം എന്നറിയാത്ത
അവസ്ഥയിലായ്പ്പോയി ഞാൻ…
അച്ചുവിന്റെസ്ഥിതിയും മറിച്ചായ്രുന്നില്ല…
“”…സംഗതിയെന്താ
രണ്ടാളുടേംപ്ലാൻ..??
വിസ്തരിച്ചിങ്ങോട്ടു പറഞ്ഞേ… കേട്ടശേഷമെന്തുവേണോന്നു തീരുമാനിയ്ക്കാം..!!”””_ പട്ടി കണ്ണടയ്ക്കുമ്പോലെ കണ്ണടച്ചുകാട്ടിക്കൊണ്ട് അവൾ വഴിതടഞ്ഞുനിന്നതും,
“”…നീയൊരൂമ്പും ഊമ്പേമ്മേണ്ട… നിന്നെയിട്ട് കൂടെക്കൂട്ടുന്നുമില്ല..!!”””_ ന്ന് ഞാനങ്ങടു വെട്ടിത്തെളിച്ചു…
അതിനുടനേ,
“”…ആഹാ.! എന്നാ ഞാനിതിപ്പോത്തന്നെ എല്ലാരോടുമ്പറയും… നോക്കിയ്ക്കോ..!!”””_ ന്നും മൊഴിഞ്ഞുകൊണ്ടവൾ
തിരിഞ്ഞതും,
“”…പോയ്പ്പറേടീ… നിന്റെയീ ഉമ്മാക്കിക്കണ്ടാ
വിരളുന്നവനൊന്നുമല്ല സിത്തു… ഇനിയിപ്പോളിവര് സമ്മയ്ച്ചില്ലേൽ പറമ്പിപ്പോയ്രുന്നടിയ്ക്കാനും ഞങ്ങക്കൊരു മടീമില്ല… നീ വാടീ..!!”””_ അത്രയുംപറഞ്ഞ് ഞാനൊന്നുചിതറി…
“”…എടാ… സാരമില്ല… മീനൂങ്കൂടെ കൂടിക്കോട്ടേ..!!”””_ അച്ചുവിന്റെ കൺസെഷൻ…
“”…മ്മ്മ്..?? ഇവളെല്ലാരേമറിയിയ്ക്കോന്നു പേടിച്ചിട്ടാണോ..?? അതിപ്പോളിവളെ കൂടെക്കൂട്ടിയാലും അറിയേണ്ടതെല്ലാരുമറിയും..!!”””_ അച്ചുവിന്റെ മുഖത്തുനോക്കി മീനാക്ഷിയ്ക്കൊന്നു വെച്ചശേഷം,