“”…കുഞ്ഞെണീറ്റോടീ..??”””_ ഹാളിലേയ്ക്കു കേറിയപാടേയുള്ള ചേച്ചിയുടെ ചോദ്യംകേട്ടാണ് ഞാനും പുറത്തേയ്ക്കുവന്നത്…
“”…ഇ.. ഇല്ല..!!”””_ അതിനുള്ള മറുപടിപറഞ്ഞശേഷം മീനാക്ഷി തിരിഞ്ഞതും ഞാൻപിന്നിൽ നിൽക്കുവാണ്…
“”…എഴീച്ചില്ലേ..??”””_ ചേച്ചി ചോദ്യമൊരിയ്ക്കൽക്കൂടി ആവർത്തിച്ചുകൊണ്ട് എന്നെനോക്കിയപ്പോൾ കയ്യിലിരുന്ന പാൽക്കുപ്പിയും ഷൊർട്സിന്റെ പോക്കറ്റിലേയ്ക്കു തള്ളിയിട്ട് ഞാനും ഇല്ലാന്നുതന്നെ കണ്ണുകാണിച്ചു…
അന്നാദ്യമായി ഞാൻ മീനാക്ഷിയ്ക്കൊപ്പംനിന്ന സംഭവം…
പിന്നൊന്നും ചോദിയ്ക്കാനായി മെനക്കെടാതെ ചേച്ചിയകത്തേയ്ക്കു പോയപ്പോഴും
ഒരു ഞെട്ടലോടെന്നെ നോക്കിനിൽക്കുവായ്രുന്നൂ
മീനാക്ഷി…
അപ്പോഴേയ്ക്കും
ജോക്കുട്ടനൊഴികെ മറ്റുള്ളവരെല്ലാംകൂടി അകത്തേയ്ക്കുവന്നു…
വണ്ടി തിരിച്ചുപോണ ശബ്ദവുംകേട്ടു…
പിന്നെ മീനാക്ഷിയേം പിടിച്ചിരുത്തി സീതാന്റിയും അച്ചുവുംകൂടി മരണവീട്ടിലെ വിശേഷങ്ങളൊക്കെ പറഞ്ഞു കേൾപ്പിയ്ക്കുമ്പോഴും ഞാൻ ചേച്ചിയുടെ മുറിയിലേയ്ക്കുതന്നെ നോക്കിനിൽപ്പായിരുന്നു…
ചെക്കൻ ഉണർന്നു കരഞ്ഞതുവല്ലതും ചേച്ചി കണ്ടുപിടിയ്ക്കോന്നുള്ള ടെൻഷനായ്രുന്നു എനിയ്ക്ക്…
എന്നാൽ പേടിച്ചപോലൊന്നും സംഭവിച്ചില്ല, പുള്ളിക്കാരി വേഷമൊക്കെമാറി ചിരിച്ചുകൊണ്ട്തന്നെ ഇറങ്ങിവന്നു…
അതോടെ പോക്കറ്റിൽകിടന്ന നിപ്പിളുകുപ്പിയും അടുക്കളയിൽക്കൊണ്ട് തിരിച്ചുവെച്ച് ഞാനും ഫ്രീയായി…
അങ്ങനവരോടൊക്കെ വർത്താനമ്പറഞ്ഞിരുന്ന ശേഷം ഫോൺചാർജിലിടാനായി റൂമിലേയ്ക്കുപോകാൻ തുടങ്ങുമ്പോഴാണ്,