എന്റെ ഡോക്ടറൂട്ടി 27 [അർജ്ജുൻ ദേവ്]

Posted by

എങ്കിലും അച്ചുവിനുകൊണ്ടു…

ഉടൻതന്നെയവൾ കൊളുത്തുകേം ചെയ്തു;

“”…ഞാനാരേം തല്ലിയോടിച്ചിട്ടൊന്നുമില്ല… പിന്നെ എന്നോടടികൂടിയാൽ അതുംമറന്ന് ചോറീടാകുട്ടാന്നുമ്പറഞ്ഞു പുറകേനടക്കാനൊന്നും എന്നെക്കിട്ടൂല്ലാ… എനിയ്ക്കേ… എനിയ്ക്കു കുറച്ചന്തസ്സുണ്ട്..!!”””

“”…ആ.! അതാണുപോയിന്റ്.! ആ അന്തസ്സുമൂത്തിട്ടാണ് കെട്ടിയതിന്റെ മൂന്നാന്നാളുതന്നെ നിന്റെ കെട്ട്യോൻ നാടുവിട്ടത്… ഇനിയീജന്മത്തിൽ തിരിച്ചിങ്ങോട്ടു വരുന്നില്ലെന്നാ അവനെന്നോടു പറഞ്ഞേ..!!”””_ അച്ചുവിനു മറുപടികൊടുക്കുന്നതിനൊപ്പം ചേച്ചിയ്ക്കടുത്തേയ്ക്കു ജോക്കുട്ടൻചൊതുങ്ങീതും ഇതിപ്പെന്താ സംഭവിയ്ക്കുന്നേന്നു നോക്കിനിൽക്കാനേ എനിയ്ക്കും മീനാക്ഷിയ്ക്കും കഴിഞ്ഞുള്ളൂ…

“”…കണ്ടോ കണ്ടോ… നമ്മളു കാര്യമ്പറഞ്ഞപ്പോ അവനവളുടെ സൈഡ് ചേരുന്നതുകണ്ടോ… ഇതാ… ഇതാ ഞാമ്പറഞ്ഞത്… ഓ.! ഇങ്ങനൊരു പെങ്കോന്തൻ..!!”””_ ജോക്കുട്ടൻ ചേച്ചിയ്ക്കൊപ്പം ചേർന്നതത്ര സുഖിയ്ക്കാതെ
അച്ചു ചീറുവായ്രുന്നൂ അന്നേരം…

…കോപ്പ്.! ഇവറ്റകളോടെ സംശയംചോദിയ്ക്കാൻ ഏതുതൊലികളഞ്ഞ
നേരത്താണാവോ തോന്നീത്..??

എനിയ്ക്കും തോന്നാതിരുന്നില്ല…

“”…ഓ.! നിന്നെപ്പോലെ
കെട്ട്യോനേംതല്ലിയോടിച്ചിട്ട് ഒറ്റാന്തടിയായി നിയ്ക്കുന്നേലുംഭേദവാ പെങ്കോന്തനായിനടക്കുന്നത്… അല്ലേടീ..??”””_ അച്ചുവിനെ താങ്ങിയശേഷം വാലുപോലൊരുചോദ്യം ചേച്ചിയ്ക്കുനേരേ നീട്ടീതും, ആ കൗണ്ടറേറ്റിട്ടോ അതോ സ്വന്തംപക്ഷത്തു നിന്നതുകൊണ്ടോന്നറിയില്ല
കേട്ടതും ചേച്ചിയൊന്നിളകി ചിരിച്ചുകൊണ്ട് ജോക്കുട്ടനോടു ചേർന്നുനിന്നു…

Leave a Reply

Your email address will not be published. Required fields are marked *