എന്നാലതൊന്നും കാര്യമാക്കാതെ ചേച്ചിയങ്ങനെതന്നെ നിന്നു…
ആദ്യമാള് നാണംകൊണ്ടു നിൽക്കുവാന്നാണ് എല്ലാരും കരുതിയതെങ്കിലും
ആ വിതുമ്പൽകേട്ടപ്പോഴാണ് പുള്ളിക്കാരി കരയുവാന്നു മനസ്സിലായത്…
“”…ചേച്ചീ… ഡീ… നീയെന്താ കരയുവാണോ..??”””_ ജോക്കുട്ടന്റെചോദ്യം…
അതിനല്ലെന്നമട്ടിലൊന്നു
മൂളിയെങ്കിലും വിതുമ്പല് കൂടിത്തന്നെവന്നു…
അതോടവൻ ചേച്ചിയെ സമാധാനിപ്പിയ്ക്കാനുള്ള ശ്രമത്തിലായി;
“”…ഡീ… നീ ബാക്കിയുള്ളോരെക്കൂടി കരയിയ്ക്കുമോ..?? അവരിടയ്ക്കിടെ ഇങ്ങോട്ടുവരില്ലേ… പിന്നെന്താ..??”””_ ന്നൊക്കെചോദിച്ചവൻ സമാധാനിപ്പിയ്ക്കാൻ നോക്കിയെങ്കിലും ചേച്ചിയടങ്ങിയില്ല…
അവസാനം,
“”…എന്നാലൊരു കാര്യഞ്ചെയ്… നീയുമിവരുടെകൂടെ പൊയ്ക്കോ… കീത്തൂന്റെ കല്യാണംവരുവല്ലേ… അന്നു ഞങ്ങളുവരുമ്പോ തിരിച്ചു പോന്നാൽമതി… ഉം.! പോയി റെഡിയായ്ക്കോ..!!”””_ ജോക്കുട്ടൻപറഞ്ഞതുകേട്ട് വിശ്വാസംവരാത്തപോലെ ചേച്ചിയവന്റെ മുഖത്തേയ്ക്കൊന്നു നോക്കി…
“”…നോക്കണ്ട… പോണേൽപൊയ്ക്കോ..!!”””
“”…ആ.! ബെസ്റ്റ്.! എന്നിട്ടുവേണം രാത്രിയ്ക്കുരാത്രി എനിയ്ക്കെന്റെ ജോക്കുട്ടനെ കാണണേന്നുംപറഞ്ഞ് അവിടിരുന്നുമോങ്ങാൻ… പിന്നെ നീപോയി കൊണ്ടുപോരേണ്ടിവരും… നിനക്കുവേറെ പണിയൊന്നുമില്ലേ ജോക്കുട്ടാ..??”””_ അത്രയുംനേരം എല്ലാംകണ്ടുനിന്ന അച്ചുവിന്റെ ചോദ്യംകേട്ടപ്പോൾ ഞാനും മീനാക്ഷിയുമടക്കം എല്ലാരും ചിരിച്ചുപോയി…
അതുകേട്ടതും ചേച്ചിവീണ്ടും ജോക്കുട്ടന്റെ നെഞ്ചിലേയ്ക്കുവീണു…