ദയനീയമായി രാമേട്ടൻ പറഞ്ഞു..
“ശരി… നിങ്ങള് കുടിക്കണ്ട… എന്നാലും എന്റെ കൂടെ വരണം…
എനിക്ക് കുടിക്കണം…
എനിക്ക് ചില കാര്യങ്ങൾ രാമേട്ടനോട് പറയാനുമുണ്ട്…”
“എന്റെ പൊന്നു മോനേ…നിനക്കെന്ത് പറയാനുണ്ടെങ്കിലും നാളെ പണി സൈറ്റിലെത്തിയിട്ട് പറയാം..
ഇപ്പത്തന്നെ വൈകിയെടാ… “
രാമേട്ടന് വെപ്രാളമായി..
“നിങ്ങളെന്താ രാമേട്ടാ… സ്കൂൾ കുട്ടിയോ… ?.
വൈകിയെന്നും പറഞ്ഞ് ഇത്രക്ക് വെപ്രാളപ്പെടാൻ.. ?”..
എങ്ങിനെയാണ് ഇവനെയൊന്ന് പറഞ്ഞ് മനസിലാക്കുക എന്നറിയാതെ രാമേട്ടൻ കുഴങ്ങി.
ഉമ്മർ, രാമേട്ടന്റെ കയ്യും പിടിച്ച് ബാറിനുള്ളിലേക്ക് കയറിക്കഴിഞ്ഞു..
ഒഴിഞ്ഞൊരു മൂലയിലേക്ക് ഉമ്മർ, രാമേട്ടനെ പിടിച്ചിരുത്തി..
“രാമേട്ടൻ കുടിക്കണ്ട… എന്തേലും ഭക്ഷണം കഴിക്കാലോ… ?.
എനിക്ക് ചില കാര്യങ്ങൾ പറയാനുണ്ട്..അത് കഴിഞ്ഞിട്ട് ഞാൻ തന്നെ വീട്ടിൽ കൊണ്ട് ചെന്നാക്കാം…”
ഉമ്മർ മദ്യത്തിനും, ഭക്ഷണത്തിനും ഓർഡർ കൊടുത്തു.
ഭക്ഷണം മുന്നിലെത്തിയിട്ടും രാമേട്ടൻ തൊട്ട് പോലും നോക്കിയില്ല..ഉമ്മർ മദ്യം ഗ്ലാസിലേക്കൊഴിച്ച് വെള്ളം ചേർത്ത് ഒറ്റവലിക്കടിച്ചു..
“ എടോ മനുഷ്യാ.. ഇത് നിങ്ങൾക്ക് തിന്നാൻ കൊണ്ടു വെച്ചതാ… എടുത്ത് കഴിക്ക്…”
പൊറോട്ട പ്ലേറ്റിലേക്ക് പിച്ചിയിട്ടു കൊണ്ട് ഉമ്മർ പറഞ്ഞു..
“ എന്റെ പൊന്നു ഉമ്മർകുട്ടീ… നീയെന്നെ ബുദ്ധിമുട്ടിക്കല്ലെ…എനിക്കൊന്നും വേണ്ട…
നീ പറയാനുള്ളത് പറ…”
രാമേട്ടൻ കരച്ചിലോളമെത്തിയിരുന്നു..
ഉമ്മർ ചിക്കനും കൂട്ടി പൊറോട്ട അടിച്ച് കയറ്റി , ഒരു പെഗ് കൂടി വീശി..