വീട്ട്കാരെ പറ്റിയൊക്കെ ഉമ്മർ തിരക്കാറുണ്ടെങ്കിലും രാമേട്ടൻ ഒന്നും വിട്ട് പറയാറില്ല..
അത് കേൾക്കുന്നത് തന്നെ രാമേട്ടന് വിഷമമാണ്..
വീട്ടിൽ നിന്ന് കുറച്ചകലെയാണ് ഇന്ന് രാമേട്ടന് പണി..
അഞ്ച് മണിക്ക് പണി നിർത്തി എല്ലാരും പോകാനൊരുങ്ങി..
ഉമ്മറിന് ഒരു ചപ്പടാച്ചി ബൈക്കുണ്ട്..
അതിലാണവന്റെ വരവും പോക്കും..
നടന്ന് തുടങ്ങിയ രാമേട്ടന് അടുത്ത് ഉമ്മർ ബൈക്ക് നിർത്തി..
“രാമേട്ടാ കയറ്… ഞാൻ വീട്ടിലാക്കാം..”
“വേണ്ടെടാ… ഇവിടുന്ന് ഓട്ടോ കിട്ടും…ഞാനതിൽ പൊയ്ക്കോളാം… “
രാമേട്ടൻ ഒഴിഞ്ഞ് മാറി..
“ ദേ.. രാമേട്ടാ… ഞാനേതായാലും ആ വഴിക്കാ… ഇങ്ങോട്ട് കയറിക്കേ…”
രാമേട്ടന് കയറാതെ മാർഗമില്ലായിരുന്നു..
അയാൾ പിന്നിൽ കയറിയതും ഉമ്മർ ഒരിരമ്പലോടെ ബൈക്ക് മുന്നോട്ട് കുതിപ്പിച്ചു..
രാമേട്ടൻ മരണപ്പിടുത്തം പിടിച്ചു.. മുന്നിലുള്ള വാഹനങ്ങളെ വെട്ടിമാറ്റി ഉമ്മർ ബൈക്ക് പറപ്പിച്ചു..
മെല്ലെപ്പോക്കൊന്നും അവന് അറിയുകയേ ഇല്ല..
തന്റെ വീട്ടിലേക്കല്ലെന്നും, ഇത് ടൗണിലേക്കുള്ള വഴിയാണെന്നും രാമേട്ടന് മനസിലായപ്പൊഴേക്കും ഉമ്മർ ബാറിന്റെ പാർക്കിംഗിൽബൈക്ക് കൊണ്ട് ചെന്ന് നിർത്തിയിരുന്നു..
“രാമേട്ടാ… ഇറങ്ങ്… ഇന്നെന്റെ വക
ചിലവ്…”
ബൈക്ക് ഓഫാക്കിക്കൊണ്ട് ഉമ്മർ പറഞ്ഞു..
“വീട്ടിലേക്കെന്ന് പറഞ്ഞ് ഇങ്ങോട്ടാണോടാ നീയെന്നെകൊണ്ട് വന്നേ…?”
വണ്ടിയിൽ നിന്നിറങ്ങി പേടിയോടെ രാമേട്ടൻ ചോദിച്ചു.
“ഉം… എന്തേ.. രാമേട്ടൻ കുടിക്കില്ലേ..?”
“കുടിക്കും… പക്ഷേ ഇന്ന് വേണ്ട… ഞാൻ വീട്ടിൽ പോട്ടെ ഉമ്മറേ…”