ഭർത്താവിനെ വരച്ചവരയിൽ നിർത്താനുള്ള ഉപദേശം കൊടുത്താണ് ജയ, മകളെ ഭർത്താവിന്റെ വീട്ടിലേക്കയച്ചത്..
എന്നാൽ അവർ വിരുന്നിന് വന്നപ്പോ, കെട്ട്യോന്റെ വാലിൽ തൂങ്ങി നടക്കുന്ന മകളെ കണ്ട് ജയക്ക് കലി കയറി..
അവനെ പാവാടത്തുമ്പിൽ കെട്ടാതെ ഇനി ഈ വീട്ടിലേക്ക് കയറിപ്പോകരുതെന്ന് മകൾക്ക് താക്കീത് നൽകിയാണ് ജയ, മകളെ പറഞ്ഞയച്ചത്..
അതിന് ശേഷം അവളീ വീട്ടിലേക്ക് വന്നിട്ടുമില്ല.
ഇതാണ് ജീവിതം എന്നാണ് ജയ ധരിച്ച് വെച്ചത്..
അതിനുള്ള ഉപദേശമായിരുന്നു അവളുടെ അമ്മയിൽ നിന്ന് അവൾക്ക് കിട്ടിയത്..
അതിനുള്ള കാരണം, ജയയുടെ അച്ചൻ രണ്ടാം വിവാഹം കഴിച്ചു എന്നുള്ളതാണ്..
അത് തന്റെ പിടിപ്പ് കേടാണ് എന്നാണ് അവളുടെ അമ്മ പറഞ്ഞത്..
ആ അവസ്ഥ നിനക്കുണ്ടാവാതിരിക്കാൻ ആദ്യ രാത്രി മുതൽ തന്നെ ഭർത്താവിനെ വരച്ചവരയിൽ നിർത്തണം..
സ്നേഹത്തോടെ സംസാരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല..
അവരെ പേടിപ്പിച്ച് നിർത്തണം..
ഒരു രൂപ അവർ നമ്മളറിയാതെ ചിലവഴിക്കാൻ പാടില്ല.. പണികഴിഞ്ഞ് അവർ കൃത്യസമയത്ത് വീട്ടിലെത്തുന്നുണ്ടോ എന്ന്ശ്രദ്ധിക്കണം…
ബന്ധുക്കാരെയും, അയൽക്കാരെയും അധികം അടുപ്പിക്കരുത്..
ആരൊക്കെയാണ് ഭർത്താവിന്റെ കൂട്ടുകാർ എന്ന് നമ്മളറിയണം..
കഴിയുന്നതും കൂട്ടുകാരെ അവരിൽ നിന്ന് അകറ്റാൻ നോക്കണം..
ഒരാളെയും വിശ്വസിക്കരുത്..
ഇതൊക്കെയാണ് ജയക്ക് അവളുടെ അമ്മ നൽകിയ ഉപദേശം..
അതൊരൽപം കൂടിയ തരത്തിലാണ് ജയ നടപ്പിലാക്കിയത്..
ഇനി എതിർക്കാനാവാത്തവിധം അവൻ ജയയുടെ അടിമയായി മാറി..